നിർമല സീതാരാമനെതിരെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്.
അഡ്മിൻ
ബാംഗ്ലൂർ: ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സിന്റെ ഉൽപ്പാദന ക്ഷമതയെ ചോദ്യം ചെയ്ത പ്രതിരോധമന്ത്രി നിർമല സീതാരാമനെതിരെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് രംഗത്ത്. വർഷത്തിൽ മുപ്പതു റഫാൽ വിമാനങ്ങൾ ഉത്പ്പാദിപ്പിക്കാനുള്ള ശേഷി ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സിന് ഉണ്ട് . നിലവിലുള്ള കരാറുകൾ തീർത്തുകഴിഞ്ഞാൽ വർഷത്തിൽ മുപ്പതു എന്നുള്ള എണ്ണം കൂട്ടാൻ കഴിയും, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ഉദ്യോഗസ്ഥൻ അറിയിച്ചു. ഡാസാൾട്ടുമായുള്ള യഥാർത്ഥ കരാർ ഗെവേണ്മെന്റ് നടപ്പാക്കുയായിരുന്നുവെങ്കിൽ റഫാൽ വിമാനങ്ങൾ തങ്ങൾ നിർമ്മിക്കുവായിരുന്നുവെന്നു എച് എ എൽ ചീഫ് ടി. സുവാരണ രാജു അഭിപ്രായപ്പെട്ടിരുന്നു. 13 Sukhoi Su-30MKI ഫൈറ്റർ ജെറ്റും 18 Hawk ട്രൈനെർസും നിർമ്മിക്കുന്ന ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സിന് ഉത്പാദനക്ഷമതയില്ലെന്ന മന്ത്രിയുടെ പ്രസ്താവന നിരാശാജനകമാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
എച് എ എൽ ഒന്ന് സന്ദർശിക്കുക പോലും ചെയ്യാതെ എങ്ങനെ പ്രതിരോധ മന്ത്രിക്ക് ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കാൻ സാധിക്കുന്നുവെന്ന് എച് എ എൽ ട്രേഡ് യൂണിയൻ നേതാവ് ചോദിച്ചു. ഇവിടെ ജോലിചെയ്യുന്ന എഞ്ചിനിയേഴ്‌സിനെയും ടെക്‌നീഷ്യൻസിനെയും ഈ അനാവശ്യ പ്രസ്താവനകൾ എങ്ങനെ ബാധിക്കുമെന്ന് അവർ ചിന്തിച്ചുവോയെന്നും അദ്ദേഹം ചോദിച്ചു . മൂന്നു വർഷത്തേക്ക് ഏകദേശം അറുപതിനായിരം കോടി രൂപയുടെ ഓർഡർ മാത്രമാണ് ഇപ്പോൾ എച് എ എൽ ന്റെ പക്കലുള്ളത് . തങ്ങൾക്ക് ഇനിയും ഓർഡറുകൾ ആവശ്യമാണ് , ആ സമയത്താണ് ലഭിക്കേണ്ടിയിരുന്ന ഓർഡറുകൾ തങ്ങൾക്കു നിഷേധിക്കുന്നത്. എച് എ എൽ നിർമ്മിച്ച വിമാനങ്ങളുപയോഗിച്ച യുദ്ധം ജയിച്ച രാജ്യമാണ് നമ്മുടേത്. ഇതൊക്കെ മറന്നു അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുന്നത് മോശമാണെന്നും അവർ കൂട്ടിച്ചെർത്തു.