സഖാക്കളും സുഹൃത്തുക്കളും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണം: പിപി ദിവ്യ
അഡ്മിൻ
തൻ്റെ പേരിൽ ഇപ്പോൾ പ്രചരിക്കുന്ന അഭിപ്രായപ്രകടനങ്ങളിൽ തനിക്ക് പങ്കില്ലെന്ന് സിപിഎം നേതാവ് പിപി ദിവ്യ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അവരുടെ പ്രതികരണം. ചില മാധ്യമങ്ങളിൽ സിപിഎം നേതാക്കളും ദിവ്യയും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ട് എന്ന് ദിവ്യ പറഞ്ഞു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.
പറയാനുള്ളത് താൻ പാര്‍ട്ടി വേദികളിൽ പറയും. പാര്‍ട്ടി സ്വീകരിച്ച നടപടി അംഗീകരിക്കുന്നുവെന്നും പിപി ദിവ്യ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. തൻ്റെ പേരിൽ നടക്കുന്ന മറ്റ് വ്യാഖ്യാനങ്ങള്‍ക്ക് താൻ ഉത്തരവാദിയല്ലെന്നും പിപി ദിവ്യ പറഞ്ഞു.
ഇപ്പോള്‍ പ്രചരിക്കുന്ന തരത്തിലുള്ള പ്രതികരണം തന്‍റേതല്ല. മാധ്യമങ്ങളോട് പറയാനുള്ളത് ഇന്നലെ തന്നെ പറഞ്ഞിട്ടുണ്ടെന്നും ദിവ്യ വ്യക്തമാക്കി.ഉത്തരവാദപ്പെട്ട ഒരു പാര്‍ട്ടി അംഗം എന്ന നിലയി പറയാനുള്ളത് പാര്‍ട്ടി വേദികളിൽ പറയുന്നതാണ് ഇതുവരെ അനുവര്‍ത്തിച്ചുവരുന്ന രീതി. അത് തുടരും. തന്‍റെ സഖാക്കളും സുഹൃത്തുക്കളും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്നും ദിവ്യ പറഞ്ഞു.