ഇനി ആകാശച്ചിറകിലേക്ക് കേരള ടൂറിസം

കൊച്ചിയില്‍ നിന്നും ആവേശകരമായി ഉയര്‍ന്ന് സീ പ്ലെയ്ന്‍. പരീക്ഷണ പറക്കല്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്തു.

കൊച്ചിയിലെ ആകാശപ്പറക്കലില്‍ മന്ത്രി വി.ശിവന്‍കുട്ടി, പി.എ.മുഹമ്മദ്‌ റിയാസ്, പി.രാജീവ്, കൊച്ചി മേയര്‍ എം.അനിൽകുമാർ എന്നിവരാണ് കയറിയത്. കൊച്ചിയിലെ പത്ത് മിനിറ്റിലെ പറക്കലിന് ശേഷം തിരികെ എത്തി വീണ്ടും ബോള്‍ഗാട്ടിയില്‍ നിന്നും മാട്ടുപ്പെട്ടിയിലേക്കാണ് പറക്കുന്നത്.

കായലോര വിനോദസഞ്ചാരേമഖലയ്ക്ക് പ്രതീക്ഷ പകര്‍ന്നാണ് 2013 ജൂണില്‍ സീ പ്ലെയിന്‍ പദ്ധതി ഉദ്ഘാടനം ചെയ്തത്. എന്നാല്‍, ആലപ്പുഴയിലെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഈ പദ്ധതിയാണ് ഇടത് സര്‍ക്കാര്‍ പുനരുജ്ജീവിപ്പിച്ചത്.

11-Nov-2024