ബ്രൂവറി ലൈസൻസ് നൽകുന്ന എക്സൈസ് വകുപ്പിന്റെ ഉത്തരവിന് ഇനിയും കടമ്പകൾ ഏറെ
അഡ്മിൻ
തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ ബ്രൂവറികളും ബോട്‌ലിംഗ് യൂണിറ്റുകളും ആരംഭിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതോടെ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മൂന്ന് ബ്രൂവറിക്കും ഒരു ബ്ലന്‍ഡിങ് കോമ്പൗണ്ടിങ് ആന്‍ഡ് ബോട്‌ലിംഗ് യൂണിറ്റിനും കേരള സര്‍ക്കാര്‍ നികുതി (ജി) വകുപ്പ് ഇറക്കിയ തത്വത്തിലുള്ള അനുമതി കൊണ്ട് പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമോയെന്ന ചോദ്യത്തിന് മുന്നില്‍ നിശബ്ദനാകുന്നു.
കേരള സര്‍ക്കാര്‍ നികുതി (ജി) വകുപ്പ് ബ്രൂവറി സ്ഥാപിക്കുന്നതിന് അപ്പോളോ ഡിസ്റ്റലറീസ് ആന്റ് ബ്രൂവറീസ് പ്രൈവറ്റ് ലിമിറ്റഡിന് നല്‍കിയ തത്വത്തിലുള്ള അനുമതി ഉത്തരവിന്റെ ക്രമനമ്പര്‍ രണ്ടില്‍പ്പറയുന്ന ഭാഗമാണ് രമേശ് ചെന്നിത്തലയും അദ്ദേഹത്തിന്റെ ഗ്രൂപ്പിലുള്ള കോണ്‍ഗ്രസുകാരും ഉയര്‍ത്തിക്കാട്ടുന്നത്. 'സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചു. ബ്രൂവറി റൂള്‍സ്, 1967ലെ ചട്ടങ്ങള്‍ക്ക് അനുസൃതമായ പാലക്കാട് ജില്ലയിലെ എലപ്പുള്ളി വില്ലേജില്‍ പ്രതിവര്‍ഷം 5 ലക്ഷം ഹെക്ടോ ലിറ്റര്‍ ബിയര്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ബ്രുവറി സ്ഥാപിക്കുന്നതിന് M/s. അപ്പോളോ ഡിസ്റ്റലറീസ് & ബ്രുവറീസ് പ്രൈവറ്റ് ലിമിറ്റഡിന് ലൈസന്‍സ് നല്‍കാന്‍ അനുമതി നല്‍കി ഉത്തരവാകുന്നു' രണ്ടാം ക്രമനമ്പറിന് ശേഷം ഇതേ ഉത്തരവിലുള്ള മൂന്നാം ക്രമനമ്പറും അതിലെ നിര്‍ദേശവുമുള്ളത് ഉത്തരവിറങ്ങിയ പേപ്പറിന്റെ മറുഭാഗത്താണ്. അത് ജനങ്ങളെ കാണിക്കാനും വായിക്കാനും പ്രതിപക്ഷം തയ്യാറാവാത്തത് പുകമറ സൃഷ്ടിക്കാന്‍ വേണ്ടിയാണ്.
മൂന്നാം ക്രമനമ്പറായി പറഞ്ഞിരിക്കുന്നത് 'മേല്‍ ഉത്തരവിന് അനുസൃതമായി എക്‌സൈസ് കമ്മീഷണര്‍ തുടര്‍നടപടി സ്വീകരിക്കേണ്ടതാണ്' എന്നാണ്. കമ്മീഷണറുടെ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കുമ്പോള്‍ മാത്രമേ അപ്പോളോ ഡിസ്റ്റലറീസിന് ലൈസന്‍സ് ലഭിക്കുകയുള്ളു എന്നാണ് ഇതിന്റെ അര്‍ത്ഥം. അതായത് പ്രതിപക്ഷ നേതാവ് ഉയര്‍ത്തി കാട്ടുന്ന നികുതി (ജി) വകുപ്പിന്റെ ഉത്തരവ് പോലുള്ള ഒരുത്തരവ്, എക്‌സൈസ് വകുപ്പിന്റേതായി പുറത്തിറങ്ങണം. അത് പുറത്തിറണമെങ്കില്‍ ഇനിയും ഏറെ നടപടിക്രമങ്ങള്‍ നടത്തേണ്ടതുണ്ട്. അതാണ് നികുതി(ജി)വകുപ്പിന്റെ ഉത്തരവില്‍ മൂന്നാമത് ക്രമനമ്പറായി എക്‌സൈസ് കമ്മീഷണര്‍ തുടര്‍നടപടി സ്വീകരിക്കേണ്ടതാണ് എന്ന് സൂചിപ്പിച്ചിട്ടുള്ളത്.
നികുതി (ജി) വകുപ്പിന്റെ ഉത്തരവ് എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിക്കുമ്പോള്‍ അദ്ദേഹം തുടര്‍നടപടികള്‍ സ്വീകരിക്കുന്നത് എക്‌സൈസ് വകുപ്പിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ്. സര്‍ക്കാരിന്റെ ഇന്‍- പ്രിന്‍സിപ്പല്‍ ഉത്തരവ് ലഭിച്ചുകഴിഞ്ഞാല്‍ അപേക്ഷകര്‍ വിവിധ വകുപ്പുകളെ സമീപിച്ച് അനുവാദം വാങ്ങിയാല്‍ മാത്രമേ ലൈസന്‍സ് യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുകയുള്ളു.
പരിസ്ഥിതി വകുപ്പ്, ഭൂഗര്‍ഭ ജല വകുപ്പ്, ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ്, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ലീഗല്‍ മെട്രോളജി, ഫുഡ് ആന്റ് സേഫ്റ്റി, ആരോഗ്യവകുപ്പ്, എക്‌സൈസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ഫയര്‍ ആന്റ് സേഫ്റ്റി, റവന്യുവകുപ്പ് എന്നിവ കടമ്പകള്‍ കടന്ന് ഫയല്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് മുന്നിലെത്തുമ്പോള്‍, അഴിമതി തൊട്ടുതീണ്ടാത്തവനെന്ന് മാധ്യമങ്ങള്‍ സാക്ഷ്യപ്പെടുത്തിയ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന് നടപടി ക്രമങ്ങളില്‍ പൂര്‍ണബോധ്യം വന്നില്ലെങ്കില്‍ ലൈസന്‍സ് നല്‍കാതെ തള്ളിക്കളയാനുള്ള അധികാരവുമുണ്ട്. ഈ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാവുമ്പോഴാണ് ബ്രൂവറി ലൈസന്‍സ് അനുവദിച്ചുള്ള എക്സൈസ് വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങുക എന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് അറിയാഞ്ഞിട്ടല്ല.
വസ്തുതകള്‍ മനസിലാക്കിയിട്ടും യാതൊരു ഉത്തരവാദിത്തവുമില്ലാതെ പുകമറ സൃഷ്ടിക്കുന്ന പ്രതിപക്ഷ നേതാവിന്റെ ലക്ഷ്യം ആന്റണി സർക്കാരിന്റെ കാലത്ത് 2003ല്‍ ഡിസ്റ്റലറി തുറക്കാനുള്ള ലൈസന്‍സ് അനുവദിക്കാന്‍ യു ഡി എഫ് ഉന്നതാധികാര സമിതിയില്‍ വാദിച്ച ഉമ്മന്‍ചാണ്ടിയിലേക്ക് വിവാദമെത്തിക്കുക എന്നതാണ്. ഉമ്മന്‍ചാണ്ടിയുടെ പിറകിലുള്ള എ ഗ്രൂപ്പ് നേതാക്കള്‍ രമേശിന്റെ ലക്ഷ്യം മനസിലാക്കി പ്രതിരോധത്തിന് ശ്രമിക്കുന്നുണ്ട്.
01-Oct-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ