കേരളം മദ്യം ഉൽപ്പാദിപ്പിക്കാൻ തുടങ്ങിയാൽ കർണാക കോൺഗ്രസ് നേതാക്കൾക്ക് കോടികളുടെ നഷ്ടം വരും
അഡ്മിൻ
കേരളത്തില്‍ ബ്രുവറി അനുവദിക്കാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായുള്ള പ്രാഥമിക ഉത്തരവിന്റെ മറവില്‍ വിവാദമുണ്ടാക്കുവാന്‍ ശ്രമിക്കുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, അന്യസംസ്ഥാന മദ്യലോബിയ്ക്ക് വേണ്ടിയാണ് സംസാരിക്കുന്നത് എന്നത് ഉറപ്പിക്കുന്ന ബന്ധങ്ങള്‍ പുറത്ത്.
കര്‍ണാടകത്തിലെ രണ്ട് കോണ്‍ഗ്രസ് നേതാക്കളുടെ ഡിസ്റ്റലറികളില്‍ നിന്നാണ് കേരളത്തിലേക്ക് 200 കോടിയിലേറെ രൂപയുടെ വിദേശമദ്യം ഒഴുകുന്നത്. കേരളത്തില്‍ ബ്രുവറികള്‍ ആരംഭിച്ചാല്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് മദ്യ രാജാക്കന്മാരായ ഈ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മാത്രം ഉണ്ടാവുക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി അടുത്ത ബന്ധമുള്ള മദ്യ മുതലാളിമാരായ കര്‍ണാടക നേതാക്കള്‍ കൊടുത്ത പിന്തുണയോടെയാണ് രമേശ് ചെന്നിത്തല സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുന്നത്.
2016-17 സാമ്പത്തിക വര്‍ഷം 5,72, 562 കെയ്‌സ് വിദേശമദ്യമാണ് മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവന്നത്. ഇതിന്റെ വില 32.41 കോടിയാണ്. 60,55,850 കെയ്‌സ് ബീയറും ഇറക്കുമതി ചെയ്തു. ഇതിന്റെ വില 197.42 കോടി. ആകെ 229.83 കോടി. 2017-18 വര്‍ഷം 183. 54 കോടിയുടെ വിദേശമദ്യവും ബിയറും ഇറക്കുമതി ചെയ്തു.ഇതില്‍ 8,14,003 കെയ്‌സ് വിദേശമദ്യമാണ്. വില 47.62 കോടി. 40,09,377 കെയ്‌സ് ബിയറും എത്തിച്ചു. വില 135.92 കോടി. ഈവര്‍ഷം ഇതുവരെമാത്രം 95.62 കോടിയുടെ വിദേശമദ്യവും ബിയറുമാണ് ഇറക്കുമതി ചെയ്തത്. 39.79 കോടിയുടെ വിദേശ മദ്യവും 55.83 കോടിയുടെ ബിയറും.
ഈ ഇറക്കുമതി ഇല്ലാതായാല്‍ കര്‍ണാടകത്തിലെ മദ്യ വ്യവസായം നഷ്ടത്തിലാകുവാനുള്ള സാധ്യത കണ്ടുകൊണ്ടാണ് കേരളത്തില്‍ ബ്രൂവറികളും ബോട്ട്‌ലിങ് യൂണിറ്റുകളും തുടങ്ങുന്നതിനെ പ്രതിപക്ഷ നേതാവിനെ ഉപയോഗിച്ച് എതിര്‍ക്കുന്നത്. രമേശ് ചെന്നിത്തലയുടെ വാദങ്ങള്‍ക്ക് പൊതുജന പ്രസക്തി ലഭ്യമാക്കുന്നതിന് ചില മാധ്യമ പ്രവര്‍ത്തകരുടെ സഹായം ലഭിക്കുവാനുള്ള ഇടപെടലും മദ്യലോബി നടത്തുന്നുണ്ട്. കേരളത്തില്‍ ക്യാമ്പ് ചെയ്തുകൊണ്ടാണ് കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ വിശ്വസ്തര്‍ കരുക്കള്‍ നീക്കുന്നത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മദ്യരാജാക്കന്‍മാരായ കര്‍ണാടക കോണ്‍ഗ്രസ് നേതാക്കളും തമ്മിലുള്ള ബന്ധം പുറത്തുവന്നതും കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇതു സംബന്ധിച്ച ചോദ്യം ഉയര്‍ന്നതും പ്രതിപക്ഷ നേതാവിനെ കുരുക്കിലാക്കിയിരുന്നു. അപ്പോഴാണ് രമേശ് ചെന്നിത്തല മലക്കം മറിഞ്ഞുകൊണ്ട് ഒരുതുള്ളി മദ്യംപോലും പുറത്ത് നിന്ന് കൊണ്ടുവരേണ്ടെന്ന പ്രസ്താവന നടത്താന്‍ നിര്‍ബന്ധിതനായത്. അങ്ങിനെ ആവശ്യപ്പെട്ടാലും നിലവിലുള്ള സാഹചര്യത്തില്‍ പുറത്തു നിന്ന് മദ്യം കൊണ്ടുവരാതിരിക്കാന്‍ സര്‍ക്കാരിന് സാധിക്കില്ല.
അതേസമയം കോണ്‍ഗ്രസിനകത്ത് രമേശിന്റെ നിലപാടുകള്‍ക്കും പ്രസ്താവനകള്‍ക്കുമെതിരെ അസംതൃപ്തി പുകയുന്നുണ്ട്. കാമ്പില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് യു ഡി എഫിന്റെ നിലയും വിലയും കളയുന്ന പ്രതിപക്ഷ നേതാവിന്റെ ശൈലി തിരുത്തണമെന്ന് അടുത്ത യു ഡി എഫ് ഉന്നതാധികാര സമിതി യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ആവശ്യപ്പെടുമെന്നാണ് സൂചനകള്‍.
03-Oct-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ