കിരണ്‍ ബേദിയും എ.ഐ.എ.ഡി.എം.കെ എം.എല്‍.എയും തമ്മിൽ പൊതുവേദിയില്‍ വാക്കേറ്റം.
അഡ്മിൻ
പുതുച്ചേരി: പൊതു വേദിയിൽ പുതുച്ചേരി ലെഫ്.ഗവർണർ കിരൺ ബേദിയും എ.ഐ.എ.ഡി.എം.കെ. എം.എൽ.എ. അൻപഴകനും തമ്മില്‍ വാക്കേറ്റം. പുതുച്ചേരിയെ പൊതുസ്ഥലത്ത് വിസർജനമില്ലാത്ത സ്ഥലമായി പ്രഖ്യാപിക്കുന്ന പരിപാടിയിലാണ് ഇരുവരും ഏറ്റുമുട്ടിയത്. അൻപഴകൻ സമയം പാലിക്കാതിരിക്കുകയുംകേന്ദ്ര സര്‍ക്കാറിന്റെ ശുചിത്വ പദ്ധതിയായ സ്വച്ഛ് ഭാരത് പദ്ധതി നടപ്പാക്കിയതിലെ കുറവുകളും കുറ്റങ്ങളും പറഞ്ഞതുമാണ് കിരൺ ബേദിയെ ചൊടിപ്പിച്ചത്.
എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ചതു പ്രകാരം എം.എല്‍.എ പ്രാസംഗികരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നില്ലെന്നും ഉള്‍പ്പെടുത്താന്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നുവെന്നും കിരണ്‍ ബേദി പറയുന്നു. ചടങ്ങിന്റെ അധ്യക്ഷ എന്നതിനാല്‍ എം.എല്‍.എയോട് പ്രസംഗം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നിട്ടും പ്രസംഗം തുടര്‍ന്നപ്പോഴാണ് മൈക്ക് ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നും ബേദി പറയുന്നു. പ്രസംഗം നീണ്ടുപോയതോടെ രണ്ടുതവണ ഉദ്യോഗസ്ഥർ മുഖേന കുറിപ്പ് എഴുതി നൽകി എന്നാൽ കൂട്ടാക്കാതിരുന്ന അൻപഴകന് അടുത്തെത്തി പ്രസംഗം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. അതിന് തയ്യാറാകാതെ വന്നതോടെ മൈക്ക് ഓഫ് ചെയ്യാൻ നിർദേശിക്കുകയായിരുന്നു. വാക്കേറ്റത്തിനുശേഷം എം.എല്‍.എ വേദി വിട്ടു.