ഇടുക്കി ചെറുതോണി ഡാമിന്റെ ഷട്ടർ 11 മണിക്ക് തുറക്കും
അഡ്മിൻ
ഇടുക്കി ഡാം ഇന്ന് രാവിലെ 11ന് തുറക്കും. ചെറുത്തോണിയിലെ ഒരു ഷട്ടര്‍ആണ് ഉയര്‍ത്തുക. അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി സെക്കന്റില്‍ 50 ഘനമീറ്റര്‍ വെള്ളം ഒഴുക്കി വിടാനാണ് തീരുമാനം.
പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് വീണ്ടും ഡാം തുറക്കാന്‍ തീരുമാനമായത്. മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മഴ സാധ്യത കണക്കിലെടുത്ത് ഇടുക്കി, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശമായി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിലും മലപ്പുറത്തും ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മുന്‍കരുതലായി കെഎസ്ഇബിയുടെ അഞ്ച് ഡാമുകള്‍ തുറന്നു. തൃശൂര്‍ ജില്ലയില്‍ ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത്, പീച്ചി, ചിമ്മിനി ഡാമുകള്‍ തുറന്നിട്ടുണ്ട്. ഷോളയാറിന്റെ ഒരു ഷട്ടര്‍ അരയടി ഉയര്‍ത്തി. പീച്ചിയുടെയും ചിമ്മിനിയുടെയും ഷട്ടറുകള്‍ നാല് ഇഞ്ചും കൊല്ലം തെന്മല ഡാം ഷട്ടര്‍ പത്ത് സെന്റീമീറ്ററും നെയ്യാര്‍ ഡാമിന്റെ ഷട്ടറും അരുവിക്കര ഡാമിന്റെ രണ്ടാം നമ്പര്‍ ഷട്ടറും 90 സെന്റീമീറ്ററും ഉയര്‍ത്തി. മലമ്പുഴ ഉള്‍പ്പെടെയുള്ള ഡാമും പത്തനംതിട്ട ജില്ലയില്‍ മൂഴിയാര്‍ ആനത്തോട്, പമ്പ ഡാമും കൊല്ലം ജില്ലയില്‍ തെന്മല പരപ്പാര്‍ ഡാമും തുറന്നു. മാട്ടുപ്പെട്ടി, പൊന്‍മുടി, മലങ്കര ഡാമുകളില്‍ നിന്നുള്ള നിരൊഴുക്ക് കൂട്ടി.
ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കെിലും കേരളം മുമ്പെങ്ങുമില്ലാത്ത തയ്യാറെടുപ്പാണ് നടത്തുന്നത്. രണ്ട് ഡ്രോണിയര്‍ വിമാനങ്ങളും മൂന്നുകപ്പലും കടലില്‍ നിരീക്ഷണം നടത്തുന്നു. കടലില്‍പോയ മത്സ്യത്തൊഴിലാളികളെ മടക്കിക്കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. 70 മുതല്‍ 200 നോട്ടിക്കല്‍ മൈല്‍വരെയുള്ള മേഖലയിലാണ് നിരന്തര നിരീക്ഷണം. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെത്തുടര്‍ന്ന് നാവികസേനയും കോസ്റ്റ് ഗാര്‍ഡും സുസജ്ജമായി രംഗത്തുണ്ട്.
എല്ലാ വകുപ്പുകളുടേയും ഏകോപനം ഉറപ്പാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്ന് തുടര്‍ച്ചയായി സ്ഥിതി വിലയിരുത്തുന്നു.