ഇടുക്കി, ചെറുതോണി ഡാം തുറന്നു.

കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ശക്തമായ മഴ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇടുക്കി ഡാം തുറന്നു. ഡാമിന്റെ മദ്ധ്യഭാഗത്തുള്ള മൂന്നാമത്തെ ഷട്ടറാണ് തുറന്നിരിക്കുന്നത്. സെക്കന്റില്‍ 50 ഘനമീറ്റര്‍ വെള്ളമാണ് ഒഴുക്കി വിടുന്നത്. 11 മണിയോടെയായിരുന്നു ഡാം തുറന്നത്. ഡാം തുറക്കുന്നതിന് മുന്നോടിയായി പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് ഇപ്പോള്‍ ഡാം തുറന്നിരിക്കുന്നത്. ജലനിരപ്പ് 2385 അടിയാക്കി നില നിര്‍ത്താനാണ് ഉദ്ദേശിക്കുന്നത്.

ഇന്നലെ ഡാം തുറക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും മഴ മാറി നിന്നതിനാല്‍ തീരുമാനം മാറ്റിയിരുന്നു. എന്നാല്‍, കനത്ത മഴ പ്രവചിക്കപ്പെട്ട സാഹചര്യത്തിലാണ് ഇന്ന് തുറക്കാന്‍ തീരുമാനം എടുത്തത്.   ഈ വര്‍ഷം തന്നെ രണ്ടാം തവണയാണ് ഡാം തുറക്കുന്നത്.

 

06-Oct-2018