ദുർഗ പൂജക്ക്​ സർക്കാർ വക 28 കോടി രൂപ ഗ്രാൻറ്​.

കൊല്‍ക്കത്ത: ദുര്‍ഗ പൂജയ്ക്കായി സർക്കാർ വക 28 കോടി രൂപ ഗ്രാൻറ്​ അനുവദിച്ച മമത ബാനർജിക്ക് ഹൈക്കോടതിയുടെ വിലക്ക്. പൊതുതാല്‍പര്യ ഹർജി പരിഗണിച്ചാണ് കോടതി വിധി. സംസ്ഥാനത്തെ എല്ലാ പൂജ കമ്മറ്റികൾക്കും പതിനായിരം രൂപ വച്ച് നൽകാനായിരുന്നു മമതയുടെ എറ്റീരുമാനം . എന്നാൽ മതാചാരങ്ങൾക്കായി എങ്ങനെ സംസ്ഥാനത്തിന് തുക ചിലവഴിക്കാൻ സാധിക്കുമെന്ന് കോടതി ചോദിച്ചു. ഇതിനായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ എന്നും ദുര്‍ഗ പൂജക്ക് മാത്രമാണോ അതോ മറ്റു മതാഘോഷങ്ങൾക്കും ഇത്തരത്തില്‍ പണം അനുവദിക്കുമോ എന്നും ഹൈകോടതി ചോദിച്ചു. തലസ്ഥാനമായ കൊൽക്കത്തയിലെ മൂവായിരം പൂജ കമ്മറ്റികൾക്കും ബാക്കിയുള്ള ജില്ലകളിലെ ഏകദേശം ഇരുപത്തയ്യായിരത്തോളം വരുന്ന കമ്മറ്റികൾക്കുമായി ഇരുപത്തിയെട്ടു കോടി രൂപയാണ് സംസ്ഥാനം മാറ്റി വകയിരുത്തിയിരുന്നത്.


കാര്യങ്ങളെല്ലാം വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ ബംഗാള്‍ സര്‍ക്കാറിനോട് ഹൈകോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഹൈക്കോടതിയുടെ ഉത്തരവിനെ ബി ജെ പി സ്വാഗതം ചെയ്തു.

06-Oct-2018