റഫാൽ ഇടപാടിനെതിരെ സി ബി ഐ യ്ക്ക് പരാതി

ന്യൂ ഡൽഹി : റഫാൽ ഇടപാടുമായി ബന്ധപ്പെട്ടു  പ്രധാനമന്ത്രി നരേന്ദ്രമോദിക്കും , മുൻ പ്രതിരോധമന്ത്രി മനോഹർ പരിക്കറിനുമെതിരെ സി ബി യ്ക്ക് പരാതി നൽകി . മുൻ ബി ജെ പി മന്ത്രിമാരായ യശ്വന്ത് സിൻഹ, അരുൺ ഷൂരി, സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എന്നിവരാണ് പരാതി നൽകിയത്. റിലയൻസ് എഡിഎ ഗ്രൂപ്പ് കമ്പനികളുടെ ചെയർമാൻ അനിൽ അംബാനിയുമായുള്ള സൗഹ്രദത്തിന്റെ   പേരിൽ  അദ്ദേഹത്തിന്റെ കമ്പനിക്ക്  വഴിവിട്ട സഹായങ്ങൾ ചെയ്തു കൊടുത്തുവെന്നതാണ്  പരാതി.    അഴിമതി നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പരാതി നൽകിയിരിക്കുന്നത് .  തകർച്ചയുടെ വക്കിൽ നിൽക്കുന്ന അനിൽ അംബാനിയുടെ കമ്പനികളിൽനിന്നും  കടം കൊടുത്ത ബാങ്കുകൾ അവരുടെ പണം തിരികെ പിടിക്കുന്നതിനുള്ള നടപടികളിലാണ്.  റിലയൻസ് എഡിഎ ഗ്രൂപ്പ് കമ്പനികൾ അവരുടെ പല വസ്തു വകകളും  കടം വീട്ടാനായി വിൽക്കേണ്ട വന്നിരിക്കുന്ന   സാഹചര്യത്തിലാണ് റഫാൽ കരാർ റിലയൻസിന് നൽകാൻ   ഡസാള്‍ട്ട് ഏവിയേഷനുമായി  ധാരണയായത്.  റിലയൻസിന് വഴിവിട്ട സഹായങ്ങൾ നൽകാൻ പ്രധാനമന്ത്രിയും മുൻ പ്രതിരോധ മന്ത്രിയും  തങ്ങളുടെ പദവികൾ ദുരുപയോഗം ചെയ്തുവെന്നും, റിലയൻസിനു തന്നെ കരാർ ഏൽപ്പിക്കാൻ ഡസാള്‍ട്ടിനു മേൽ സമ്മർദ്ദം ചെലുത്തിയെന്നും ഇതിനെപ്പറ്റി അന്വേഷണം നടത്തണമെന്നും പരാതിയിൽ പറയുന്നു. 

06-Oct-2018