മൻമോഹൻ സിങ്; ഫോണും, ഇ-മെയിൽ വിലാസവും ഇല്ലാത്ത പ്രധാനമന്ത്രി
അഡ്മിൻ
പത്ത് വർഷം പ്രധാനമന്ത്രിപദത്തിൽ മുഴുവൻ കാലവും പൂർത്തിയാക്കിയ മൻമോഹൻ സിങ് ആ പദവിയിൽ എത്തുന്നതിനുമുമ്പ്, ഏഴു പ്രധാനമന്ത്രിമാരെ സേവിച്ചു. ഇത്രയും തലവന്മാരുടെ സാമ്പത്തിക തീരുമാനങ്ങളുടെ പിന്നിലെ പ്രധാന ബുദ്ധികേന്ദ്രമായിരുന്നു ഈ തലപ്പാവുകാരൻ.
ഇതിനർത്ഥം ഇന്ദിര മുതൽ തന്റെ രണ്ടാം ഘട്ടം അവസാനിക്കുന്നതു വരെയുള്ള ഇന്ത്യയുടെ സാമ്പത്തികനയങ്ങളുടെ പ്രേരകശക്തി മൻമോഹനായിരുന്നു എന്നതാണ്. 1971ൽ ഇന്ദിരയുടെ രണ്ടാംവരവിൽ കേന്ദ്ര വാണിജ്യ വകുപ്പിൽ സാമ്പത്തിക ഉപദേഷ്ടാവായാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.
ഇന്ദിര ഗാന്ധിയുടെ കാലത്തെ സാമ്പത്തിക കുതിപ്പിനു പിന്നിലെ പ്രധാന കരുത്ത് അദ്ദേഹമായിരുന്നു. കൂടാതെ മൊറാർജി ദേശായ്, ചരൺസിങ്, രാജീവ് ഗാന്ധി, വി.പി. സിങ്, ചന്ദ്രശേഖർ, പി.വി. നരസിംഹറാവു എന്നിവർക്കൊപ്പവും മൻമോഹൻ പ്രവർത്തിച്ചു.
ഇന്ദിര ഗാന്ധിയുടെ കാലത്തെ സാമ്പത്തിക കുതിപ്പിനു പിന്നിലെ ഊർജത്തെ നന്നായി അറി യുന്നതിനാലായിരുന്നു നരസിംഹറാവു ഇദ്ദേഹത്തെ ധനമന്ത്രിപദത്തിൽ എത്തിച്ചത്. സ്വന്തം പാർട്ടിയിൽനിന്നുള്ള എതിർപ്പുകൾ മറികടന്നാണ് അന്ന് ഈ നിയമനമുണ്ടായത്. ഇതിലൂടെ ലോകത്തെ ഏറ്റവും ശ്രദ്ധേയനായ ധനമന്ത്രിയായി അദ്ദേഹം മാറിയെന്നത് കാലത്തെ തോൽപ്പിച്ച ചരിത്രം.