റെക്കോർഡ് ലാഭവുമായി കെഎസ്ആർടിസി

കെഎസ്ആർടിസിക്ക് കഴിഞ്ഞ തിങ്കളാഴ്ചയിലെ സർവീസിൽ നിന്ന് ലഭിച്ചത് റെക്കോർഡ് ലാഭം. 10.12 കോടി രൂപ വരുമാനമാണ് കെഎസ്ആർടിസി നേടിയത്. ലോൺ തിരിച്ചടവും, മറ്റ് ചെലവുകൾക്കും ശേഷം 54.12 ലക്ഷം ലാഭം നേടി. കഴിഞ്ഞ വർഷം ഇതേ ദിവസം 61 ലക്ഷം രൂപ നഷ്ടമായിരുന്നു. യാത്രക്കാരുടെ എണ്ണം കൂടിയെന്നും കെഎസ്ആർടിസി അറിയിച്ചു.

അതേസമയം തകരാറുകൾ പരിഹരിക്കാത്ത ബസുകൾ നിരത്തുകളിൽ തുടർച്ചയായി അപകടമുണ്ടാക്കുന്ന പശ്ചാത്തലത്തിൽ വാഹനത്തകരാർ പരിഹാര രജിസ്റ്റർ കെ.എസ്.ആർ.ടി.സി. നിർബന്ധിതമാക്കി. സാങ്കേതികത്തകരാറുള്ള ബസുകൾ അപകടങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് നടപടി. കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താത്ത നൂറുകണക്കിന് കെ.എസ്.ആർ.ടി.സി.ബസുകളാണ് നിരത്തുകളിൽ ഓടുന്നത്.

28-Dec-2024