യുപി മുഖ്യമന്ത്രിയുടെ വസതിക്ക് കീഴെ ഒരു ശിവലിംഗം ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു: അഖിലേഷ് യാദവ്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് താഴെ ശിവലിംഗം ഉണ്ടെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഖനനം നടത്തി പരിശോധിക്കണമെന്നും അദ്ദേഹം പരിഹസിച്ചു. രാജ്യത്തെ മസ്ജിദുകള്‍ക്കടിയില്‍ ശിവലിംഗം ആരോപിച്ച് രാജ്യത്ത് വര്‍ഗീയ വിഭജനത്തിന് ശ്രമിക്കുന്ന ആര്‍.എസ്.എസ്-ബി.ജെ.പി നീക്കത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ വസതിക്ക് കീഴെ ഒരു ശിവലിംഗം ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ശിവലിംഗം അവിടെ ഉണ്ടെന്ന് ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. എല്ലാവരും ഖനനത്തിന് തയ്യാറാകണം. മാധ്യമങ്ങള്‍ ആദ്യം പോകണം. അതിനുശേഷം ഞങ്ങളും വരുമെന്നും അദ്ദേഹം പറഞ്ഞു. ലഖ്നൗവിലെ പാര്‍ട്ടി ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അഖിലേഷിന്റെ പരിഹാസം.

30-Dec-2024