ഗുജറാത്ത് കലാപത്തില്‍ മരണ നിരക്ക് ഉയരാൻ കാരണം നരേന്ദ്ര മോദി.
അഡ്മിൻ
അഹമ്മദാബാദ് : 2002ലെ ഗുജറാത്ത് കലാപം കൂടുതൽ വഷളാകാൻ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് മുൻ ലെഫ്റ്റനന്റ് ജനറലിന്റെ വെളിപ്പെടുത്തൽ. കലാപത്തില്‍ മരണ നിരക്ക് ഉയരാനും നിയന്ത്രിക്കാൻ സാധിക്കാതിരുന്നതിനും കാരണം നരേദ്ര മോദിയാണെന്നാണ് 'ദ സര്‍ക്കാരി മുസല്‍മാന്‍’ എന്ന തന്റെ പുസ്തകത്തിലൂടെ മുൻ ലെഫ്റ്റനന്റ് ജനറലായിരുന്ന സമീര്‍ ഉദ്ദീൻ വെളിപ്പെടുത്തിയിരിക്കുന്നത്. രണ്ടായിരത്തി രണ്ടു ഫെബ്രുവരി ഇരുപത്തിയെട്ടിനും ഒന്നിനുമിടയിൽ മോദി സർക്കാരുമായി കൂടിക്കാഴ്ച്ച നടത്താനുള്ള ശ്രമം വിഫലമായി. കലാപ ദിവസം പുലര്‍ച്ചെ രണ്ട് മണിക്ക് താൻ അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ സാന്നിദ്ധ്യത്തിൽ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുമായി അടിയന്തിര കൂടിക്കാഴ്ച നടത്തി ക്രമസമാധാനം പുനഃസ്ഥാപിക്കാൻ ആവശ്യമായ വിവരങ്ങളുടെ പട്ടിക തയ്യാറാക്കി കൈമാറി. വൈകുന്തോറും കാര്യങ്ങൾ നിയന്ത്രിക്കാൻ സാധിക്കാതെ വരുന്ന സ്ഥിതിയിലേക്ക് മാറുമെന്ന മുന്നറിയിപ്പും നൽകി. എന്നാൽ പിറ്റേ ദിവസം അഹമ്മദാബാദിലെത്തിയ ഏഴായിരത്തോളം സേന അംഗങ്ങൾക്ക് കലാപ ബാധിത പ്രദേശത്തേക്ക് എത്താനുള്ള ഗതാഗത സൗകര്യങ്ങൾ സർക്കാർ ഒരുക്കി നൽകിയില്ല. ആ മണിക്കൂറുകളിൽ നൂറുകണക്കിന് ജീവനുകൾ പൊലിഞ്ഞു, തന്റെ പുസ്തകത്തിലൂടെ അദ്ദേഹം വെളിപ്പെടുത്തുന്നു.
പുസ്തകം ഒക്ടോബര്‍ 13ന് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍വെച്ച് മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പ്രകാശനം ചെയ്യും. 2002-ൽ അഹമ്മദാബാദിൽ ആരംഭിച്ച കലാപത്തിൽഔദ്യോഗിക കണക്കുകൾ പ്രകാരം 790 മുസ്‌ലിംകളും 254 ഹിന്ദുക്കളും കൊല്ലപ്പെടുകയും, 223 പേരെ കാണാതാവുകയും , 2500 ഓളം ആളുകൾക്ക് പരിക്കേൽക്കുയും ചെയ്തിട്ടുണ്ട്. എന്നാൽ 2000 നടുത്ത് ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അനൗദ്യോഗിക കണക്കുകൾ.