ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടേത് പ്രൊമോഷന്‍ ട്രാന്‍സ്ഫര്‍

ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ പി.കെ ജയരാജിനെ സ്ഥലം മാറ്റിയത് പ്രൊമോഷന്റെ അടിസ്ഥാനത്തിലെന്ന് മന്ത്രി എം.ബി രാജേഷ്. മറ്റ് ഉദ്യോഗസ്ഥര്‍ക്കും സ്ഥലംമാറ്റമുണ്ടെന്നും അതില്‍ ഒരെണ്ണം മാത്രം ഉയര്‍ത്തിക്കാട്ടിയത് ശരിയല്ലെന്നും എം.ബി രാജേഷ് വ്യക്തമാക്കി.

15 പേര്‍ക്ക് ഡെപ്യൂട്ടി കമ്മീഷണര്‍മാരായും 23 പേര്‍ക്ക് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുമായുമുള്ള പ്രൊമോഷന്‍ ട്രാന്‍സ്ഫറാണ് നടന്നതെന്നും മര്യാദയില്ലാത്ത മാധ്യമപ്രവര്‍ത്തനമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വകുപ്പ് സ്ഥാനക്കയറ്റ കമ്മിറ്റി (ഡിപിസി) കൂടാന്‍ വൈകിയതുകൊണ്ടാണ് ട്രാന്‍സ്ഫര്‍ നീണ്ടുപോയത്. അല്ലെങ്കില്‍ നേരത്തെ നടക്കുമായിരുന്നു. ഈ കലണ്ടര്‍ വര്‍ഷം നടക്കേണ്ടതാണ്. അല്ലെങ്കില്‍ വീണ്ടും ഡിപിസിയിലേക്ക് പോകും. അത് ഒഴിവാക്കാനാണ് ഇന്നലെ തന്നെ ഉത്തരവ് ഇറക്കിയതെന്നും മന്ത്രി പറഞ്ഞു. ഇതിനെ മറച്ചുവെച്ചുകൊണ്ടാണ് വാര്‍ത്ത വന്നത്. കണ്ടാല്‍ തോന്നും ഒരൊറ്റ ആളെ മാത്രമാണ് ട്രാന്‍സ്ഫര്‍ ചെയ്തതെന്നും എം.ബി രാജേഷ് വ്യക്തമാക്കി. സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ അഞ്ച് മാസം മാത്രം ശേഷിക്കെ മലപ്പുറത്തേക്കാണ് പി.കെ ജയരാജിനെ സ്ഥലം മാറ്റിയത്.

31-Dec-2024