സന്ദേശ്കാലയില് വിജയിക്കാന്‍ മമത സ്റ്റിങ് ഓപ്പറേഷന് നടത്തി: സുവേന്ദു അധികാരി
അഡ്മിൻ
പശ്ചിമ ബംഗാളില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ മമത ബാനര്‍ജിയെ ജയിലില്‍ അയക്കുമെന്ന് സുവേന്ദു അധികാരി. സന്ദേശ്കാലി സംഭവവുമായി ബന്ധപ്പെട്ടാണ് സുവേന്ദു അധികാരിയുടെ പ്രതികരണം. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പ്രതികരിച്ച സന്ദേശ്കാലിയിലെ സ്ത്രീയെ മമത അറസ്റ്റ് ചെയ്തിരുന്നു. ഇക്കാര്യത്തിലാണ് സുവേന്ദു അധികാരിയുടെ പ്രതികരണം പുറത്ത് വന്നിരിക്കുന്നത്.
ബി.ജെ.പി അധികാരത്തിലേക്ക് എത്തിയാല്‍ സന്ദേശ്കാലി സംഭവം അന്വേഷിക്കാന്‍ പ്രത്യേക കമീഷനെ നിയോഗിക്കും. തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ പ്രതിഷേധിച്ച സ്ത്രീയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മമതയേയും ജയിലിലാക്കും.
സന്ദേശ്കാലിയിലെ ഇരയായ സ്ത്രീക്കെതിരെ വ്യാജ ആരോപണങ്ങളാണ് ചുമത്തിയിരിക്കുന്നത്. പാര്‍ട്ടിക്കുണ്ടായ നാണക്കേട് മറക്കുന്നതിനാണ് മമത ബാനര്‍ജി ഗ്രാമത്തില്‍ സന്ദര്‍ശനം നടത്തിയത്. സന്ദേശ്കാലയില് വിജയിക്കാന്‍ മമത സ്റ്റിങ് ഓപ്പറേഷന് നടത്തി. ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള ഒരു സ്ഥലത്തും മമതക്ക് സീറ്റ് നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സന്ദേശ്കാലിയില്‍ ബി.ജെ.പിയാണ് ഇപ്പോള്‍ മുന്നില്‍. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഇവിടെ അധികാരത്തിലേക്ക് എത്തും. തൃണമൂലിന്റെ കുറ്റവിചാരണയായിരിക്കും അടുത്ത തെരഞ്ഞെടുപ്പില്‍ നടക്കുക. ജനങ്ങള്‍ വലിയ മാര്‍ജിനില്‍ തൃണമൂലിനെ തോല്‍പ്പിക്കുമെന്നും സുവേന്ദു അധികാരി പറഞ്ഞു.