രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സി.പി.എമ്മിനെ കേസിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുന്നത്: എം.വി ഗോവിന്ദൻ മാസ്റ്റർ
അഡ്മിൻ
പെരിയ ഇരട്ടക്കൊല കേസിൽ പാർട്ടിക്ക് പങ്കില്ലെന്ന് ആവർത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ . പാർട്ടിക്ക് കൊലപാതകവുമായി ബന്ധമില്ലെന്നും കേസിൽ സി.പി.എം ഗൂഢാലോചന നടത്തിയെന്ന വാദം പൊളിഞ്ഞെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
സി.ബി.ഐ വരുത്തിത്തീർക്കാൻ ശ്രമിച്ചത്, സി.പി.എം ഗൂഢാലോചന നടത്തിയതിന്റെ ഭാഗമായാണ് ഇരട്ടക്കൊലപാതകം നടന്നതെന്നാണ്. രാഷ്ട്രീയ ലക്ഷ്യം വെച്ച് പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കന്മാരെയും ഉള്‍പ്പെടുത്തുകയും ചെയ്തു. പെരിയ ഇരട്ടക്കൊല കേസ് പാര്‍ട്ടി ഗൂഢാലോചന നടത്തിയതിന്റെ ഭാഗമായല്ലെന്നാണ് അന്നും, ഇന്ന് കോടതിവിധി വന്നതിന്റെ പശ്ചാത്തലത്തിലും പറയാനുള്ളതെന്നും ഗോവിന്ദന്‍ മാസ്റ്റർ വ്യക്തമാക്കി.
രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സി.പി.എമ്മിനെ കേസിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുന്നത്. പൊലീസ് കണ്ടെത്തിയത് തന്നെയാണ് സി.ബി.ഐയും കണ്ടെത്തിയത്. അതിന് പുറമേ രാഷ്ട്രീയ ലക്ഷ്യം വെച്ച് പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കന്മാരെയും ഉള്‍പ്പെടുത്തുകയാണ് ചെയ്തത്. അവരെ കേസിന്റെ ഭാഗമാക്കാന്‍ സാധിച്ചിട്ടില്ല. കേസില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരേ പാര്‍ട്ടി അന്നുതന്നെ സംഘടനാപരമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഗോവിന്ദന്‍ മാസ്റ്റർ വ്യക്തമാക്കി.