ഭൂരിപക്ഷവർഗീയതക്ക് ന്യൂന പക്ഷ വർഗീയത മറു മരുന്നാവില്ല; മുഖ്യമന്ത്രി
അഡ്മിൻ
വർഗീയതയെ വർഗീയത കൊണ്ട് നേരിടാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂരിപക്ഷവർഗീയതക്ക് ന്യൂന പക്ഷ വർഗീയത മറു മരുന്നാവില്ല എന്നും മത നിരപേക്ഷത കൊണ്ടാണ് ചെറുക്കേണ്ടത് എന്നും മുകയമന്ത്രി പറഞ്ഞു. അല്ലെങ്കിൽ കൂടുതൽ ആപത്താണുണ്ടാവുക. നാലു വോട്ടിനുവേണ്ടി ആരെയും സ്വീകരിക്കാമെന്ന നിലയുണ്ടാവരുത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
‘കർഷകരെ ദ്രോഹിക്കുന്ന നടപടികൾ സ്വീകരിക്കുന്നതാണ് നരേന്ദ്രമോദി സർക്കാരിന്റെ നവ ഉദാരവൽക്കരണം. ഈ നയത്തിന്റെ ഉപജ്ഞാതാക്കൾ കോൺഗ്രസാണ്. ബിജെപി കൂടുതൽ ശക്തമായി നടപ്പാക്കുകയാണ്. തങ്ങൾകൊണ്ടുവന്ന നയം തെറ്റാണെന്ന് കോൺഗ്രസിന് ഇപ്പോഴും തോന്നുന്നില്ല. ഇക്കാര്യത്തിൽ രണ്ടു കൂട്ടർക്കും ഒരേ നിലപാടാണ്.കോൺഗ്രസ് അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ ഇതേ നയം നടപ്പാക്കുന്നു.
കേന്ദ സർക്കാരിന് ജനങ്ങളുടെ ശ്രദ്ധമറ്റു വഴിക്ക് തിരിച്ചു വിടണം. അതിന് വർഗീയ കലാപങ്ങൾ സൃഷ്ടിക്കുന്നു. എല്ലാവരെയും അതിന്റെ ഭാഗമാക്കാൻ സംഘ്പരിവാർ ശ്രമിക്കുന്നു. ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളുടെ മേൽ അവകാശ വാദം ഉന്നയിക്കുന്നത് വർധിച്ചു. ബാബരി മസ്ജിദ് തകർത്തപ്പോൾ സംഘ്പരിവാർ പറഞ്ഞത് കാശിയും മധുരയും ബാക്കിയുണ്ടെന്നായിരുന്നു. രാജ്യത്തെനിയമത്തെ അനുസരിക്കാതെയാണ് നീക്കങ്ങൾ. സംഘർഷമുണ്ടാക്കുകയാണ് ലക്ഷ്യം’- മുഖ്യമന്ത്രി.