റിജിത്ത് വധം: 9 ആർ എസ് എസ് പ്രവർത്തകർ കുറ്റക്കാർ

ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്തിനെ വധിച്ച കേസിൽ മുഴുവൻ പ്രതികളും കുറ്റക്കാരാണെന്ന് കോടതി. 9 ആർഎസ്എസ്- ബിജെപി പ്രവർത്തകരാണ് പ്രതികൾ. 2005 ഒക്ടോബർ 3നായിരുന്നു കേസിന്നാസ്പദമായ സംഭവം.

കണ്ണൂർ കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവർത്തകനായ റിജിത്തിനെ ആർഎസ്എസ് - ബിജെപി പ്രവർത്തകർ കൊലപ്പെടുത്തുകയായിരുന്നു. ഇവർ കുറ്റക്കാരാണെന്ന് വിധിച്ച തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ശിക്ഷ ജനുവരി എഴിന് വിധിക്കും.

9 വർഷത്തെ വിചാരണക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്.വിധിയിൽ ആശ്വാസമുണ്ടെന്നും ഇതിനായി നീണ്ടകാലം കാത്തിരിക്കേണ്ടി വന്നുവെന്നും റീജിത്തിന്റെ അമ്മ ജാനകിയും സഹോദരി ശ്രീജയും പ്രതികരിച്ചു.

04-Jan-2025