സുപ്രീം കോടതി വിധിച്ച നഷ്ടപരിഹാരത്തുക നമ്പി നാരായനന് ഇന്ന് കൈമാറും.

തിരുവനന്തപുരം:ഐ എസ് ആർ ഒ ചാരകേസിൽ സുപ്രീംകോടതി വിധിച്ച 50 ലക്ഷം രൂപ നഷ്ടപരിഹാരം സർക്കാർ നമ്പി നാരായനന് ഇന്ന് കൈമാറും. എട്ടാഴ്ചക്കകം തുക കൈമാറണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്. നടപടി വേഗത്തിലാക്കുന്നതിന്റെ ഭാഗമായി വിധിപ്പകർപ്പും മറ്റും കഴിഞ്ഞദിവസം നിയമവകുപ്പിന് കൈമാറിയിരുന്നു. രണ്ടായിരത്തിയൊന്നിൽ നമ്പി നാരായണന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ദേശീയ മനുഷ്യാവകാശകമ്മ‌ിഷൻ ഉത്തരവിട്ടിരുന്നു. ഒരു കോടി രൂപയായിരുന്നു നഷ്ടപരിഹാരമായി അദ്ദേഹം ആവാശ്യപ്പെട്ടിരുന്നത്. നഷ്ടപരിഹാരം വൈകിയപ്പോൾ ഹൈക്കോടതിയെ സമീപിച്ച് രണ്ടായിരത്തി പന്ത്രണ്ടിൽ അദ്ദേഹം അനുകൂല വിധി നേടിയിരുന്നു.മൂന്നാഴ്ചയ്ക്കകം പണം നല്കണമെന്ന വിധിയനുസരിച്ച് പത്തുലക്ഷം രൂപ അദ്ദേഹത്തിന് കൈമാറിയിരുന്നു.

ചാരക്കേസിൽ അന്വേഷണോദ്യോഗസ്ഥർ അടക്കമുള്ള അധികൃതരുടെ പങ്ക് അന്വേഷിക്കാൻ ജസ്റ്റ‌ിസ് ഡി.കെ. ജയിൻ അധ്യക്ഷനായ സമിതിയെ സുപ്രീംകോടതി നിയമിച്ചിട്ടുണ്ട്.ഇതിൽ ഒരംഗത്തെ സംസ്ഥാന സർക്കാരിന് നിർദ്ദേശിക്കാം.

09-Oct-2018