പ്രധാനമന്ത്രിയുടെ വിദേശയാത്ര; ചെലവായത് 600 കോടി രൂപ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ചു വര്‍ഷത്തെ വിദേശയാത്രയുടെ കണക്കുകള്‍ പുറത്ത്. വിദേശ സന്ദര്‍ശനത്തിനുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കായി 600 കോടിയോളം രൂപയാണ് ചെലവായിട്ടുള്ളത്. 2014 മേയ് 26 മുതല്‍ 2019 നവംബര്‍ 15 വരെയുള്ള കണക്കാണിത്.

പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിനുള്ള ചെലവുകള്‍ വഹിക്കുന്നത് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ബജറ്റില്‍ നിന്നാണ്. 2014-19 കാലയളവില്‍ യുഎസ്, ചൈന, ഫ്രാന്‍സ്, റഷ്യ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ഉള്‍പ്പെടെ 59 യാത്രകളാണ് പ്രധാനമന്ത്രി നടത്തിയത്.

ഇവടങ്ങളിലേക്കുള്ള യാത്രകള്‍ക്കായാണ് 600 കോടിയോളം രൂപ ചെലവായത്. 2014ലെ യുഎസ് യാത്രയ്ക്ക് 19 കോടി രൂപയും നവംബറിലെ മ്യാന്‍മര്‍, ഓസ്‌ട്രേലിയ, ഫിജി യാത്രയ്ക്ക് 22 കോടി രൂപയുമാണ് ചാര്‍ട്ടേഡ് വിമാനത്തിനായി ചെലവഴിച്ചത്. ഏപ്രിലില്‍ ഫ്രാന്‍സ്, ജര്‍മനി, കാനഡ സന്ദര്‍ശിച്ചതിന് 31 കോടി രൂപയാണ് ചെലവ്. 2019 സെപ്റ്റംബറിലെ യുഎസിലേക്കുള്ള യാത്രയുടെ ചെലവ് 23 കോടിയിലേറെയാണെന്നാണ് റിപ്പോർട്ടുകള്‍.

05-Jan-2025