പിവി അന്‍വര്‍ ഇന്ന് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയേക്കും

വനം വകുപ്പ് ഓഫീസ് ആക്രമിച്ചെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ ഇന്ന് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയേക്കും. കേസില്‍ ഒന്നാം പ്രതിയായ പിവി അന്‍വറിനെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ഇന്ന് വെളുപ്പിനെ രണ്ടരയോടെയാണ് പിവി അന്‍വറിനെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചത്.


നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ച് തകര്‍ത്ത സംഭവത്തിലാണ് പൊലീസ് നടപടി. പി.വി അന്‍വര്‍ ഉള്‍പ്പടെ 11 പേര്‍ക്ക് എതിരെയാണ് കേസ്. പൊതുമുതല്‍ നശിപ്പിക്കല്‍, ഗൂഢോലോചന, കലാപത്തിന് ആഹ്വാനം ചെയ്യല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചതായും എകഞല്‍ പരാമര്‍ശമുണ്ട്. രാത്രി ഒന്‍പതരയോടെ അന്‍വറിന്റെ ഒതായിയിലെ വീട്ടിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

06-Jan-2025