വയനാട്ടിലെ കോൺഗ്രസിൻ്റെ നിയമന തട്ടിപ്പിൽ പൊലീസ് കേസെടുത്തു

വയനാട്ടിലെ കോൺഗ്രസിൻ്റെ നിയമന തട്ടിപ്പിൽ പൊലീസ് കേസെടുത്തു.ബത്തേരി പൊലീസാണ് നിയമനക്കോഴയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.താളൂർ സ്വദേശി പത്രോസ്, പുൽപ്പള്ളി സ്വദേശി സായൂജ് എന്നിവരുടെ പരാതിയിലാണ് കേസ്.

വഞ്ചന കുറ്റത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്കേസിൽ കോൺഗ്രസ് പ്രാദേശിക നേതാക്കൾ പ്രതികളാണ്.യുകെ പ്രേമൻ, സി ടി ചന്ദ്രൻ, മണ്ണിൽ സക്കറിയ, ജോർജ് കുര്യൻ, എൻഎം വിജയൻ എന്നിവരാണ് പത്രോസിന്റെ പരാതിയിൽ പ്രതികൾ.

08-Jan-2025