63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം; ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ തൃശൂരിന് കിരീടം
അഡ്മിൻ
63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം കൊടിയിറങ്ങുമ്പോള്‍ സ്വര്‍ണക്കപ്പില്‍ മുത്തമിട്ട് തൃശൂര്‍. അവസാന നിമിഷം വരെ തുടര്‍ന്ന സസ്‌പെന്‍സിന് ഒടുവിലാണ് തൃശൂര്‍ കലാകിരീടം സ്വന്തമാക്കിയത്. തൃശൂരും പാലക്കാടും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. 1008 പോയിന്റ് നേടിയാണ് തൃശൂര്‍ സ്വര്‍ണക്കപ്പില്‍ മുത്തമിട്ടത്.
രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 1007 പോയിന്റുകള്‍ നേടാനായി. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃശൂര്‍ കലാകിരീടം സ്വന്തമാക്കുന്നത്. നേരത്തെ 1994,1996,1999 എന്നീ വര്‍ഷങ്ങളില്‍ തൃശൂര്‍ കലാകിരീടം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ ആയിരുന്നു വിജയികള്‍.
സ്‌കൂളുകളിൽ പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറി സ്‌കൂൾ ഒന്നാമതെത്തി. 1994, 1996, 1999 വർഷങ്ങളിലാണ് തൃശൂർ നേരത്തെ സ്വർണ കിരീടം നേടിയത്. മറ്റു ജില്ലകളുടെ പോയിൻ്റ് നില ഇപ്രകാരമാണ്: കോഴിക്കോട് – 1002, എറണാകുളം – 980, മലപ്പുറം – 980, കൊല്ലം – 964, തിരുവനന്തപുരം – 957, ആലപ്പുഴ – 957, ആലപ്പുഴ – – 924, കാസർകോട് – 913, വയനാട് – 895, പത്തനംതിട്ട – 848, ഇടുക്കി – 817.
കേരള സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ലോകത്തിനു മുന്നിൽ അഭിമാനത്തോടെ കേരളത്തിന് അവതരിപ്പിക്കാൻ കഴിയുന്ന കാര്യമാണ് സംസ്ഥാന സ്‌കൂൾ കലോത്സവമെന്ന് വിഡി സതീശൻ പറഞ്ഞു.
കലാ സായാഹ്നത്തിന് താരപരിവേഷം നൽകി മലയാള സിനിമ താരങ്ങളായ ടൊവിനോ തോമസും ആസിഫ് അലിയും വിശിഷ്ടാതിഥികളായി എത്തിയിരുന്നു. വിജയികളായ ടീമിന് മന്ത്രി ശിവൻകുട്ടി സുവർണ ട്രോഫിയും മാധ്യമ അവാർഡ് പ്രഖ്യാപനവും നിർവഹിച്ചു.