താലിബാനുമായി ആദ്യമായി തുറന്ന ചര്‍ച്ച നടത്തി ഇന്ത്യ

താലിബാനുമായി ഉന്നത തലത്തില്‍ തുറന്ന ചര്‍ച്ച നടത്തി ഇന്ത്യ. ആദ്യമായാണ് ഇന്ത്യ താലിബാനുമായി ഉന്നത തലത്തില്‍ തുറന്ന ചര്‍ച്ച നടത്തുന്നത്. താലിബാന്‍ ആക്ടിംഗ് വിദേശകാര്യമന്ത്രിയെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി കണ്ടു. ദുബായിലാണ് വിദേശകാര്യ സെക്രട്ടറി താലിബാന്‍ പ്രതിനിധിയെ കണ്ടത്.

അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ പുനരധിവാസത്തിന് സഹായം ഉണ്ടാകുമെന്ന് ഇന്ത്യ ഉറപ്പു നല്‍കി. അഫ്ഗാനുമായി ആരോഗ്യം, ക്രിക്കറ്റ് തുടങ്ങിയ മേഖലകളില്‍ സഹകരിക്കും.

മേഖലയിലെ സുരക്ഷസ്ഥിതിയില്‍ ഇന്ത്യയ്ക്കുള്ള ആശങ്ക അറിയിച്ചു. അഫ്ഗാനുള്ള മാനുഷിക സഹകരണം തുടരും. ഇറാനില്‍ ഇന്ത്യ വികസിപ്പിക്കുന്ന ചാബഹാര്‍ തുറമുഖത്തിന്റെ കാര്യത്തിലും ചര്‍ച്ച നടന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

09-Jan-2025