വാളയാർ കേസിൽ എല്ലാം രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്ന് മനസിലായല്ലോ: മന്ത്രി എംബി രാജേഷ്

വാളയാർ കേസിൽ ഇന്നല്ലെങ്കിൽ നാളെ സത്യം പുറത്ത് വരുമെന്ന് മന്ത്രി എം ബി രാജേഷ്. സംസ്ഥാന സർക്കാരിനും പൊലീസിനും എതിരെ പറഞ്ഞത് വ്യാജമായിരുന്നു എന്നും മന്ത്രി പറഞ്ഞു. വാളയാർ കേസിൽ എല്ലാം രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്ന് മനസിലായല്ലോ എന്നും മന്ത്രി ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

അതേസമയം, കേരള പൊലീസാണ്‌ നല്ലനിലയിൽ അന്വേഷണം നടത്തിയതെന്ന്‌ ഇപ്പോൾ തോന്നുന്നുവെന്ന്‌ വാളയാർ പെൺകുട്ടികളുടെ അമ്മ. കേസിൽ സംസ്ഥാന സർക്കാരിനെതിരെയുള്ള നീക്കങ്ങളാണ് ഇതോടെ പൊളിഞ്ഞത്. പീഡന കേസിൽ ഇരകളായ പെൺകുട്ടികളുടെ മരണത്തെ മാതാപിതാക്കളെ ഉപയോഗിച്ച് സർക്കാരിനെ കടന്നാക്രമിക്കാൻ ആയിരുന്നു ഇടതുപക്ഷ വിരുദ്ധ നീക്കം നീക്കം.

10-Jan-2025