തെലങ്കാനയിൽ കിങ്ഫിഷർ, ഹൈനകൻ ബിയറുകൾ വിതരണം നിർത്തുന്നുവെന്ന് നിർമാതാക്കൾ

ഹൈദരാബാദിലടക്കം തെലങ്കാനയിലാകെ കിങ്ഫിഷർ, ഹൈനകൻ ബിയറുകൾ വിതരണം നിർത്തുന്നുവെന്ന് നിർമാതാക്കളായ യുണൈറ്റഡ് ബ്രൂവറീസ്. തെലങ്കാന സർക്കാർ റീട്ടെയ്ൽ ബിയർ വില കൂട്ടുന്നതിന് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് നിർമാതാക്കളുടെ തീരുമാനം.

വർധിപ്പിച്ച നികുതിക്ക് അനുസരിച്ച് റീട്ടെയ്ൽ ബിയർ വില ഉയർത്താൻ യുണൈറ്റഡ് ബ്രൂവറീസ് അനുമതി തേടിയെങ്കിലും തെലങ്കാന സർക്കാർ അത് നിഷേധിക്കുകയായിരുന്നു. 33.1% വില കൂട്ടാനാണ് യുണൈറ്റഡ് ബ്രൂവറീസ് അനുമതി തേടിയതെന്നും, ഇത് അനുവദിക്കില്ലെന്നും സർക്കാർ പറയുന്നു. അതേസമയം, കഴിഞ്ഞ വർഷം രാജ്യത്ത് ഏറ്റവും കൂടുതൽ ബിയർ വിറ്റഴിഞ്ഞ സംസ്ഥാനം തെലങ്കാനയാണ്.

11-Jan-2025