ഐസി ബാലകൃഷ്ണൻ എംഎൽഎക്ക് കുരുക്ക് മുറുകുന്നു

സുൽത്താൻ ബത്തേരി അര്‍ബൻ ബാങ്ക് നിയമന വിവാദത്തിൽ ഐസി ബാലകൃഷ്ണൻ എംഎൽഎക്ക് കുരുക്ക്മുറുകുന്നതായി റിപ്പോർട്ട്. നിയമനം ആവശ്യപ്പെട്ട് ഐസി ബാലകൃഷ്ണൻ എംഎൽഎ കത്ത് നൽകിയിരുന്നുവെന്ന് സുൽത്താൻ ബത്തേരി അര്‍ബൻ ബാങ്ക് മുൻ ചെയര്‍മാൻ ഡോ. സണ്ണി ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചു.

സുൽത്താൻ ബത്തേരി അര്‍ബൻ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ കത്ത് കിട്ടി എന്നത് സത്യമാണെന്നും 2021ൽ ബാങ്ക് ചെയര്‍മാനായിരുന്ന ഡോ. സണ്ണി പറഞ്ഞു. എന്നാൽ കത്ത് കിട്ടിയെങ്കിലും സാമ്പത്തിക ഇടപാടുകൾ ഇതിന് പിന്നിൽ ഉണ്ടോയെന്ന് അറിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരണത്തിന് പിന്നാലെ ഉയർന്നുവന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഐ സി ബാലകൃഷ്ണൻ എംഎൽഎയ്ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിനൊരുങ്ങുന്നു.എംഎൽഎയുടെ സാമ്പത്തിക ഇടപാടുകൾ, നിയമനത്തിനായി വാങ്ങിയ കോഴ പണത്തിൻ്റെ വിനിമയം ഉൾപ്പെടെയാകും അന്വേഷണത്തിന്റെ പരിധിയിൽ വരിക.സാമ്പത്തിക ക്രമക്കേടുകളിൽ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് ഇ ഡി യുടെ നീക്കം.

11-Jan-2025