ഫാസിസത്തിന്റെ തത്വശാസ്ത്രമാണ് സംഘപരിവാർ ആർഎസ്എസ് വിഭാഗം മുന്നോട്ട് വയ്ക്കുന്നത്: എംവി ഗോവിന്ദൻ മാസ്റ്റർ

അംബേദ്കറുടെ പേര് കേൾക്കുന്നത് തന്നെ അമിത് ഷായ്ക്ക് കലിയാണ് എന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. മതനിരപേക്ഷതയാണ്ഭരണഘടന അനുശാസിക്കുന്നത്, അത് അമിത് ഷാക്ക് പിടിക്കില്ല അതാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ കൂടെ ചാതുർ വർണ്യം കൂടി ചേർക്കാൻ ശ്രമിക്കുന്നവരാണ് അവർ. ചാതുർവർണ്യം കൊണ്ടുവരാൻ ശ്രമിക്കുന്നു . അത് ഫാസിസത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ എസ് ടി എ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന സെമിനാർ
നവ ലിബറൽ നയങ്ങളും കേരളത്തിൻറെ പ്രതിരോധവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടിനെയും എതിർക്കാതെ സ്വതന്ത്ര സമൂഹമായി പ്രവർത്തിപ്പിക്കാൻ സാധിക്കില്ല. മത രാഷ്ട്രമാക്കി മാറ്റാൻ ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അടക്കമുള്ള പരിശ്രമിക്കുന്നു അതിൻറെ ഗുണഭോക്താവായി യുഡിഎഫ് മാറുന്നു. ഫാസിസത്തിന്റെ തത്വശാസ്ത്രമാണ് സംഘപരിവാർ ആർഎസ്എസ് വിഭാഗം മുന്നോട്ട് വയ്ക്കുന്നത്.രണ്ടു കൂട്ടരേയും ഒരുപോലെ എതിർക്കണം. ഉള്ളത് ഉള്ളതുപോലെ കാണുക എന്നുള്ളതാണ് വൈരുദ്ധാത്മക ഭൗതികവാദം. പോകാൻ കഴിയും എന്ന് ജനങ്ങൾ കൂടെ ഉണ്ടാവില്ല .

ഇന്നത്തെ ഇന്ത്യയിൽ വർഗീയതയെ ചെറുക്കുന്ന ഏറ്റവും വലിയ ജനവിഭാഗം വിശ്വാസികൾ ആയിരിക്കും. വിശ്വാസികൾ വർഗീയവാദികൾ അല്ല വർഗീയവാദികൾക്ക് വിശ്വാസമില്ല അവർ വിശ്വാസത്തെ ഉപകരണമായി ഉപയോഗിക്കുകയാണ്.വിശ്വാസികളും അവിശ്വാസികളും ജനാധിപത്യവാദികളും ചേർന്ന് ഒരു സംവിധാനമാണ് കേരളത്തിൽ വർഗീയതയെ ചെറുക്കുന്നത്.

കർഷക തൊഴിലാളികൾ ക്ക് പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ വർധിപ്പിച്ചാൽ മാത്രമേ തൊഴിലിന് അംഗീകാരം ഉണ്ടാവൂഅവരെ തൊഴിൽ നൈപുണ്യമുള്ളവരാക്കി മാറ്റണം എന്നും അദ്ദേഹം പറഞ്ഞു.

13-Jan-2025