പ്രൈമറി സ്‌കൂളില്‍ ഹിന്ദു വിദ്യാര്‍ത്ഥികളേയും മുസ്‌ലീം വിദ്യാര്‍ത്ഥികളേയും തരംതിരിച്ച് ക്ലാസ്സ്.
അഡ്മിൻ
ന്യൂ ഡൽഹി: നോർത്ത് ഡൽഹി വസീറാബാദ് ഗ്രാമത്തിലെ എം സി ഡി ബോയ്സ് സ്‌കൂളിൽ ഹിന്ദു വിദ്യാര്‍ത്ഥികളേയും മുസ്‌ലീം വിദ്യാര്‍ത്ഥികളേയും പ്രത്യേകം വിഭാഗങ്ങളാക്കി തിരിച്ച് ക്ലാസ് എടുക്കുന്നതായി പരാതി. പുതുതായി ചുമതലയേറ്റ പ്രിന്‍സിപ്പല്‍ ഇന്‍ ചാർജ് ആയ ഷെരാവത്തതാണ് ഇത്തരമൊരു മാറ്റം സ്‌കൂളില്‍ കൊണ്ടുവന്നിരിക്കുന്നത്. ഇതിനെതിരെ സ്കുളിലെത്തന്നെ മറ്റു ചില അദ്ധ്യാപകർ പരാതിയുമായി മുൻസിപ്പൽ കോർപ്പറേഷനെ സമീപച്ചതോടുകൂടിയാണ് സംഭവം പുറത്തറിഞ്ഞത്. പുതിയ പ്രിൻസിപ്പലായി ചുമതലയേറ്റ ഷെരാവത് ഇതിനെയെതിർത്തു സംസാരിച്ച അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ചില വിദ്യാര്‍ത്ഥികള്‍ വെജിറ്റേറിയനാണ്. മറ്റുചിലര്‍ നോണ്‍ വെജിറ്റേറിയനും, ഇതിന്റെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ എല്ലാവരോടും ആലോചിച്ചാണ് ഈ തീരുമാനമെടുത്തതെന്നുമാണ് ആദ്യ വിശദീകരണം.
എന്നാൽ സംഭവം വിവാദമായതോടെ ഇങ്ങനെയൊരു വേർതിരിവ് സ്കുളിലില്ലായെന്നു പറഞ്ഞു ഷെരാവത്ത് തന്നെ എത്തി. ആദ്യം പരാതികൊടുത്ത അദ്ധ്യാപകർ തങ്ങളുടെ പരാതി മുൻസിപ്പൽ കോർപറേഷൻ പരിഗണിച്ചില്ലായെന്നു ആരോപിച്ചു. എന്നാൽ വിവരം തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വേണ്ട നടപടികൾ എടുക്കുമെന്നും ഡൽഹി നോർത്ത് മുൻസിപ്പൽ കോർപറേഷനിലെ എഡ്യുക്കേഷൻ ഡിപ്പാർട്മെന്റിലെ സീനിയർ ഓഫീസർ വ്യക്തമാക്കി.