പിവി അൻവറിന്റെ അധികസുരക്ഷ പിൻവലിച്ച് ആഭ്യന്തര വകുപ്പ്

എംഎൽഎ സ്ഥാനം രാജിവെച്ച പിവി അൻവറിനുള്ള അധിക പൊലീസ് സുരക്ഷ പിൻവലിച്ചു. എടവണ്ണ ഒതായിയിലെ അൻവറിന്റെ വീടിനു മുന്നിലുള്ള പൊലീസ് പിക്കറ്റ് പോസ്റ്റും ഒഴിവാക്കി. ഡ്യൂട്ടിക്കുണ്ടായിരുന്ന ഒരു ഓഫിസറടക്കം നാല് പൊലീസുകാരെയും രണ്ട് അധിക ​​ഗൺമാന്മാരെയുമാണ് പിൻവലിച്ചത്.


നേരത്തേ അൻവറിന്റെ സുരക്ഷ ചുമതലയുണ്ടായിരുന്ന രണ്ട് ​ഗണ്‍മാന്‍മാര്‍ തുടരും.ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും കൂടുതൽ പൊലീസ് സംരക്ഷണം വേണമെന്നും കാണിച്ച് പിവി അൻവർ നൽകിയ അപേക്ഷ പരി​ഗണിച്ച് മലപ്പുറം ജില്ല പൊലീസ് മേധാവിയുടെ ഉത്തരവ് പ്രകാരമാണ് കഴിഞ്ഞ സെപ്റ്റംബർ 29 മുതൽ അധിക സുരക്ഷ ഏർപ്പെടുത്തിയിരുന്നത്.

16-Jan-2025