അഞ്ച് വർഷ കാലാവധി പൂർത്തിയാക്കിയ ജില്ലാ അധ്യക്ഷന്മാരെ ഒഴിവാക്കി ബിജെപി കേന്ദ്ര നേതൃത്വം
അഡ്മിൻ
അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയ ജില്ലാ അധ്യക്ഷന്മാരെ ഒഴിവാക്കി ബിജെപി കേന്ദ്ര നേതൃത്വം. കോഴിക്കോട്- വി കെ സജീവന്‍, തിരുവനന്തപുരം -വി വി രാജേഷ്, ആലപ്പുഴ- ആര്‍ ഗോപന്‍, തൃശ്ശൂര്‍- കെ കെ അനീഷ് കുമാര്‍, കണ്ണൂര്‍- എന്‍ ഹരിദാസ്, കാസര്‍കോട്- രവീഷ് തന്ത്രി ഗുണ്ടാര്‍, വയനാട്- പ്രശാന്ത് മലവയല്‍, പാലക്കാട്-ഇ ഹരിദാസ്, മലപ്പുറം- രവി തേലത്ത്, എറണാകുളം- കെ ഷൈജു എന്നിവര്‍ തുടരില്ല.
അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് നേരത്തെ ഇളവ് അനുവദിച്ചിരുന്നു. ഇളവിന്റെ അടിസ്ഥാനത്തില്‍ മത്സരിച്ച അധ്യക്ഷന്മാരെ കോര്‍കമ്മിറ്റിയില്‍ ഒഴിവാക്കുകയായിരുന്നു. പകരം കാസര്‍കോട്- കെ ശ്രീകാന്ത്, കണ്ണൂര്‍- കെ രഞ്ജിത്, കോഴിക്കോട്- പി രഘുനാഥ് /അഡ്വ. കെ വി സുധീര്‍,മലപ്പുറം- അഡ്വ.ശ്രീപ്രകാശ് / അഡ്വ.അശോക്, പാലക്കാട്- സി മധു/ ഓമനക്കുട്ടന്‍. തൃശ്ശൂര്‍- എ നാഗേഷ്, എറണാകുളം- ജിജി തോംസണ്‍ / ബ്രഹ്‌മ രാജ്. ആലപ്പുഴ - സന്ദീപ് വചസ്പതി, കൊല്ലം - സോമന്‍ എന്നാവരാണ് സാധ്യതാ പട്ടികയിലുള്ളത്.
അഞ്ച് വര്‍ഷമായി ഭാരവാഹി ആയിരിക്കുന്നവര്‍ ഇനി മത്സരിക്കേണ്ടെന്ന് തീരുമാനിച്ചതോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ ഉള്‍പ്പെടെയുള്ളവര്‍ക്ക് പദവി ഒഴിയേണ്ടതായും വരും.