ബ്രൂവറി വിഷയത്തിൽ പ്രതിപക്ഷം ഉന്നയിക്കുന്നത് കെട്ടിച്ചമച്ച ആരോപണങ്ങൾ: ടി പി രാമകൃഷ്ണൻ

ബ്രൂവറി വിഷയത്തിൽ പ്രതിപക്ഷം ഉന്നയിക്കുന്നത് കെട്ടിച്ചമച്ച ആരോപണങ്ങളെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ.യുഡിഎഫിന്റെ കാലത്ത് നടന്നതു പോലുള്ള കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത് എന്നാണ് അവർ ധരിക്കുന്നതെന്നും അഴിമതി നടത്തുന്നത് കോൺഗ്രസുകാരുടെ ശീലമാണെന്നും അദ്ദേഹം വിമർശിച്ചു.

“നിയമാനുസൃതമായി മാത്രമേ ബ്രൂവറിയുടെ കാര്യത്തിൽ സർക്കാർ മുന്നോട്ടു പോകൂ.നിയമവിരുദ്ധമായ ഒരു നടപടിയും ഗവൺമെൻറ് സ്വീകരിക്കില്ല.ഇത് സംബന്ധിച്ച് സർക്കാറിന് കൃത്യമായ നയമുണ്ട്.”- അദ്ദേഹം പറഞ്ഞു.താൻ മന്ത്രിയായിരുന്ന കാലത്തും ഇത്തരം വ്യാജ ആരോപണങ്ങൾ പ്രതിപക്ഷം ഉന്നയിച്ചിരുന്നുവെന്നും ബ്രൂവറി വിഷയത്തിൽ ഇപ്പോൾ വിവാദമുണ്ടാക്കുന്നത് പ്രതിപക്ഷവും മാധ്യമങ്ങളുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കഞ്ചിക്കോട് ബ്രൂവറിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നടത്തുന്ന ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് മന്ത്രി എംബി രാജേഷ് ഇന്നലെ ആരോപിച്ചിരുന്നു .പ്രതിപക്ഷ നേതാവും മുൻപ്രതിപക്ഷനേതാവും മത്സരിച്ച് ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നുംഇത് കോൺഗ്രസിനകത്ത് മേൽകൈ ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

“പ്രപ്പോസൽ വന്നത് അനുസരിച്ചാണ് അനുമതി നൽകിയത്.പ്രപ്പോസൽ സമർപ്പിക്കപ്പെട്ടാൽ ടെൻഡർ വിളിക്കുന്നതെന്തിന്.ഇപ്പോൾ നടക്കുന്നത്പു കമറ സൃഷ്ടിക്കാനുള്ള ശ്രമം.”- അദ്ദേഹം പറഞ്ഞു.വിഷയ ദാരിദ്രം കൊണ്ടാണ് പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും ആരോപണം ഉന്നയിക്കുന്നത്.നാട്ടിലെ എല്ലാ നിയമവും അനുസരിച്ചാണ് അനുമതി നൽകിയത്.നിയമങ്ങൾ ലംഘിക്കാൻ ആരേയും അനുവദിക്കില്ലനെന്നും മന്ത്രി കൂട്ടിച്ചേർത്തു.

18-Jan-2025