എെഎന്‍എക്സ് മീഡിയ തട്ടിപ്പ്: കാര്‍ത്തി ചിദംബരത്തിന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടി

കോണ്ഗ്രസ് നേതാവും മുന്ധനമന്ത്രിയുമായ പി.ചിദംബരത്തിന്റെ മകന് കാര്ത്തി ചിദംബരത്തിന്റെ സ്വത്തുക്കള് എന്ഫോഴ്സ്മെന്റ് കണ്ടുകെട്ടി. 54 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയിരിക്കുന്നത്. കാര്ത്തിയുടെ ഇന്ത്യയിലും വിദേശത്തുമുള്ള വസതികളടക്കം ഇതില് ഉള്പ്പെടും.



ഐഎന്എക്സ് മീഡിയ കേസിലാണ് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി. 2017 മെയ് 15 നാണ് കാര്ത്തി ചിദംബരത്തിനെതിരെ എന്ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് സാമ്പത്തിക തട്ടിപ്പിന് കേസ് രജിസ്റ്റര് ചെയ്തത്. ഇന്ദ്രാണി മുഖര്ജി, പീറ്റര് മുഖര്ജി എന്നിവരുടെ ഉടമസ്ഥയിലുള്ള ഐ.എൻ.എക്സ് മീഡിയ കമ്പനിക്ക് നിയമവിരുദ്ധമായി വിദേശത്തുനിന്ന് 305 കോടി രൂപയുടെ വിദേശനിക്ഷേപം നേടാന് കാര്ത്തി ചിദംബരം 10 ലക്ഷം രൂപ കോഴവാങ്ങി എന്നാണ് സിബിഐയുടെ കണ്ടെത്തല്. ഇന്ദ്രാണി മുഖര്ജിയുടെ മൊഴി പ്രകാരം കഴിഞ്ഞ ഫെബ്രുവരി 28 ന് കാര്ത്തിയെ സിബിഐ കസ്റ്റഡിയില് എടുത്തിരുന്നു. പിന്നീട് ഇയാള് ജാമ്യത്തിലിറങ്ങുകയായിരുന്നു.

11-Oct-2018