16 പേർ മരിച്ച നിഗൂഡ രോഗത്തെ കുറിച്ച് അന്വേഷിക്കാൻ ജമ്മു കാശ്മീർ
അഡ്മിൻ
ജമ്മു കാശ്മീർ: 2024 ഡിസംബറിൽ ജമ്മു കാശ്മീരിൽ പടർന്നു പിടിച്ച അഞ്ജാത രോഗത്തെക്കുറിച്ച് അധികൃതർ അന്വേഷണം പ്രഖ്യാപിച്ചു. 16 പേർ മരിക്കുകയും 36 പേർക്ക് രോഗബാധ റിപ്പോർട്ടും ചെയ്ത സംഭവം ജമ്മു കാശ്മീരിലെ ഗ്രാമ പ്രദേശങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി,നാഷണൽ സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ, തുടങ്ങിയ സ്ഥാപനങ്ങളിലെ മെഡിക്കൽ വിദഗ്ദർ പഠനം നടത്തിയിട്ടും രോഗ കാരണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ചില അസുഖ ലക്ഷണങ്ങളുമായി ബദാൽ ഗ്രാമത്തിൽ നിന്നുള്ള ഒരു സ്ത്രീയെ സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രജൗരി ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും പോലീസും മരണങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനും രോഗ ബാധിതരുടെ കുടുംബങ്ങൾക്ക് സഹായങ്ങൾ നൽകുന്നതിനുമുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.
പ്രദേശത്തെ അടുത്ത് ഇടപഴകുന്ന മൂന്ന് കുടുംബങ്ങളെയാണ് രോഗം ബാധിച്ചിരിക്കുന്നത്. രോഗ കാരണത്തെക്കുറിച്ച് വിവരം ലഭ്യമല്ലാത്തതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ പ്രതി സന്ധിയിലാണ്. കൂടുതൽ മരണങ്ങൾ ഒഴിവാക്കാൻ അന്വേഷണങ്ങളും പ്രതിരോധ നടപടികളും ശക്തമാക്കുകയല്ലാതെ പ്രാദേശിക അധികാരികൾക്ക് മറ്റ് മാർഗമില്ല. രോഗത്തിന്റെ ഉറവിടത്തെപ്പറ്റി തങ്ങൾ ഗൗരവമായി അന്വേഷിക്കുകയാണെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ വിവരം ലഭിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
നിലവിൽ നാലു വാർഡുകളിൽ വൈദ്യസഹായം നൽകിയിട്ടുണ്ട്. കൂടാതെ വീടുതോറുമുള്ള കൗൺസിലിംഗും നിരീക്ഷണവും നടന്നു വരികയാണ്. ഐ.സി.എം.ആർ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഡിസംബർ 7 വരെ ഗ്രാമം ഇരുപത്തിനാലു മണിക്കൂർ നിരീക്ഷണത്തിലായിരുക്കും.