സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്നേറ്റം.

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്നേറ്റം.

കണ്ണൂര്‍ ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന നാല് സ്ഥലത്തും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് കൊളച്ചേരി ഡിവിഷന്‍ യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ അനില്‍കുമാര്‍ 35 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫിലെ പ്രഭാകരന്‍ മാസ്റ്ററെ പരജയപ്പെടുത്തിയാണ് സീറ്റ് യുഡിഎഫില്‍ നിന്നും പിടിച്ചെടുത്തത്.

മാങ്ങാട്ടിടം പഞ്ചായത്ത് കൈതേരി പന്ത്രണ്ടാം മൈല്‍ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കാഞ്ഞാന്‍ ബാലന്‍ 305 വോട്ടിന് വിജയിച്ചു.

തലശ്ശേരി നഗരസഭ കാവുംഭാഗത്ത് എല്‍ഡിഎഫിലെ കെഎന്‍ അനീഷ് 475 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

കണ്ണപുരം പഞ്ചായത്ത് കയറ്റിയില്‍ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിവി ദാമോദരന്‍ 265 വോട്ടിന് വിജയിച്ചു.
ബത്തേരി നഗരസഭാ മന്ദംകൊല്ലി ഡിവിഷനില്‍ നടന്ന ഉപതെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചു. 147 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷേര്‍ളി കൃഷ്ണന്റെ ജയം.

നന്ദിയോട് ഗ്രാമപഞ്ചായത്ത് മീന്‍മുട്ടി വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചു. എല്‍ഡിഎഫിലെ ആര്‍ പുഷ്പനാണ് വിജയിച്ചത്.

കോഴിക്കോട് ആയഞ്ചേരി പഞ്ചായത്ത് വാര്‍ഡ് (14) എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഐഎമ്മിലെ സുനിത മലയില്‍ 226 വോട്ടിനാണ് വിജയിച്ചത്.

ശാസ്താംകോട്ട പഞ്ചായത്തിലെ ഭരണിക്കാവ് ടൗണ്‍ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു ഗോപാലകൃഷ്ണന്‍ 199 വോട്ടുകള്‍ക്ക് വിജയിച്ചു.

പാലക്കാട് കിഴക്കഞ്ചേരി പഞ്ചായത്ത് 21-ാം വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചു. എന്‍ രാമകൃഷ്ണനാണ് വിജയിച്ചത്.

മലപ്പുറം താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് തുവ്വക്കാട് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥി പിസി അഷ്‌റഫാണ് വിജയിച്ചത്.

12-Oct-2018