യുജിസി ചട്ട ഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസാക്കി
അഡ്മിൻ
വി സി നിയമനത്തിന് ചാൻസലർ കൂടിയായ ഗവർണർക്ക് സർവ്വാധികാരം നൽകുന്ന പുതിയ യുജിസി ചട്ടഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസാക്കി. ചര്‍ച്ചകള്‍ക്കു ശേഷം പുതിയ മാനദണ്ഡങ്ങള്‍ പുറപ്പെടുവിക്കണമെന്നായിരുന്നു അവശ്യം. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്.
യുജിസി ചട്ട ഭേദഗതിക്കെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കണമെന്ന് അവശ്യപ്പെട്ട് നേരത്തെ പ്രതിപക്ഷവും മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ചാൻസലർമാരുടെ നിയമനത്തിനുള്ള പൂർണ അധികാരം ചാൻസലറായ ഗവർണർക്ക് നൽകിക്കൊണ്ടാണ് കേന്ദ്രം യുജിസി ചട്ടങ്ങൾ പരിഷ്‌കരിച്ചത്.
കരട് മാര്‍ഗരേഖയില്‍ പ്രതിപാദിച്ചിട്ടുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകളുടെയും അക്കാദമിക് വിദഗ്‌ധരുടെയും ആശങ്കകള്‍ വലിയ തോതില്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണു പ്രമേയം അവതരിപ്പിക്കുന്നതെന്നും സംസ്ഥാനങ്ങളുടെ ഫെഡറൽ അധികാരത്തിന്മേലുള്ള കടന്നു കയറ്റമാണ് ഈ നീക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതോടൊപ്പം, യുജിസി ചട്ട ഭേദഗതിക്കെതിരെ കേരളം പ്രതിപക്ഷ വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്‍റെ ഓഫീസ് അറിയിച്ചു. പ്രതിപക്ഷ സംസ്ഥാനങ്ങളുടെ പിന്തുണ തേടിയ ശേഷം സുപ്രീംകോടതിയെ സമീപിക്കാനാണ് നീക്കം. സംഭവത്തിൽ പുനഃപരിശോധന നടത്തണമെന്ന് അവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞാഴ്‌ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രഥാന് കത്തയച്ചിരുന്നു.