റോഡ് സുരക്ഷയുടെ റിപ്പോർട്ട് നൽകാൻ 23 സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതിയുടെ നിർദേശം
അഡ്മിൻ
റോഡ് സുരക്ഷ സംബന്ധിച്ച മോട്ടോർ വാഹന നിയമത്തിലെ പുതിയ വകുപ്പുകൾ നടപ്പാക്കിയതിനെക്കുറിച്ച് റിപ്പോർട്ട് നൽകാൻ 23 സംസ്ഥാനങ്ങൾക്കും ഏഴ് കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി സുപ്രീംകോടതി.
കേരളമുൾപ്പെടെ ആറ് സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണ പ്രദേശവും ഇതിനകം റിപ്പോർട്ട് നൽകിയതായി ജസ്റ്റിസുമാരായ അഭയ് എസ്. ഓക, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക, ഡൽഹി എന്നിവയാണ് കേരളത്തിന് പുറമേ റിപ്പോർട്ട് സമർപ്പിച്ചത്.
അമിത വേഗത്തിൽ പോകുന്ന വാഹനങ്ങളെ ക്യാമറകളും മറ്റ് ഇലക്ട്രോണിക് സംവിധാനങ്ങളും ഉപയോഗിച്ച് നിരീക്ഷിക്കാൻ മോട്ടോർ വാഹന നിയമത്തിലെ 136എ വകുപ്പ് നടപ്പാക്കുന്നത് സംബന്ധിച്ച് കഴിഞ്ഞവർഷം സെപ്റ്റംബർ രണ്ടിന് സുപ്രീം കോടതി നിർദേശം നൽകിയിരുന്നു. ഉത്തരവ് നടപ്പാക്കിയതിന്റെ പുരോഗതിയെക്കുറിച്ച് റിപ്പോർട്ട് നൽകാനാണ് മറ്റ് 23 സംസ്ഥാനങ്ങളോടും ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളോടും കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
21-Jan-2025
ന്യൂസ് മുന്‍ലക്കങ്ങളില്‍
More