ജനങ്ങളുടെ പ്രകോപന നിലപാടുകൾക്ക് അൻവര്‍മാര്‍ തീ കൊളുത്തേണ്ട: മന്ത്രി എ കെ ശശീന്ദ്രൻ
അഡ്മിൻ
പി വി അൻവറിന്റെ മൃഗശാല പരാമർശത്തിന് മറുപടിയുമായി വനം മന്ത്രി എ കെ ശശീന്ദ്രൻ. പി വി അൻവറിനെ പോലെയാകാൻ താനില്ലെന്ന് മന്ത്രി. പ്രതിപക്ഷം സമരം നടത്തുന്നത് കേന്ദ്ര വന്യജീവി നിയമം പരിഷ്കരിക്കുന്നതിന് വേണ്ടിയായിരിക്കണം.
ജനങ്ങളുടെ പ്രകോപന നിലപാടുകൾക്ക് തീ കൊടുക്കാനാണ് അൻവർമാർ ശ്രമിക്കുന്നത്. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് അല്ലാതെ മനുഷ്യന് മുന്നോട്ടുപോകാനാകില്ല എന്നും എ കെ ശശീന്ദ്രൻ വ്യക്തമാക്കി കേരളം തുറന്നിട്ട മൃഗശാലയായി മാറിയെന്നായിരുന്നു പി വി അന്‍വറിന്റെ പരാമർശം.
മലപ്പുറം ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ കിണറ്റില്‍ തന്നെ മണ്ണിട്ടു മൂടി കൊന്നുകളയണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. ജനവാസ മേഖലയില്‍ വനംവകുപ്പ് ആനയെ മേയാന്‍ വിടുകയാണെന്നും വനംവകുപ്പ് ഓഫീസുകള്‍ പ്രവര്‍ത്തിക്കാന്‍ ജനങ്ങള്‍ അനുവദിക്കരുതെന്നുമായിരുന്നു അന്‍വറിന്റെ ആരോപണം