ഉച്ചഭാഷിണിയുടെ ഉപയോഗം തടയുന്നത് ഭരണഘടനാ അവകാശ ലംഘനമല്ല.: ബോംബെ ഹൈക്കോടതി

ഉച്ചഭാഷിണി ഉപയോഗം മതവിശ്വാസത്തിന്റെ അനിവാര്യ ഘടകമല്ലെന്ന് ബോംബെ ഹൈക്കോടതി. ഉച്ചഭാഷിണിയുടെ ഉപയോഗം തടയുന്നത് ഭരണഘടനാ അവകാശ ലംഘനമല്ല. ശബ്ദ നിയന്ത്രണത്തിന് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ മതസ്ഥാപനങ്ങളോട് നിര്‍ദേശിക്കണമെന്ന് സര്‍ക്കാരിനോട് ബോംബെ ഹൈക്കോടതി ആവശ്യപ്പെട്ടു.

പള്ളികളില്‍ നിന്ന് ശബ്ദമലിനീകരണമുണ്ടാകുന്നായി ചൂണ്ടിക്കാട്ടി കുര്‍ളയിലെ 2 ഹൗസിങ് സൊസൈറ്റികളിലെ താമസക്കാരുടെ പരാതിയില്‍ പൊലീസ് നടപടി സ്വീകരിക്കാതെ വന്നതോടെയാണ് കോടതിയെ സമീപിച്ചത്. സാധാരണക്കാരാണ് ശബ്ദ മലിനീകരണത്തിന്റെ ഇരകള്‍ എന്നുംബോംബെ ഹൈക്കോടതി പറഞ്ഞു.

25-Jan-2025