വോട്ടു ചെയ്യുമ്പോഴാണ് അഭിപ്രായങ്ങൾക്ക് മൂല്യമുണ്ടാകുന്നത്: ശ്രീകാന്ത് മുരളി
അഡ്മിൻ
തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുമ്പോഴാണ് നമ്മുടെ അഭിപ്രായങ്ങൾക്ക് മൂല്യമുണ്ടാകുന്നതെന്ന് ചലച്ചിത്രതാരം ശ്രീകാന്ത് മുരളി. തൃക്കാക്കര ഭാരത് മാത കോളേജിൽ സംഘടിപ്പിച്ച ദേശീയ സമ്മതിദായക ദിനാഘോഷത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
സമ്മതിദായകന്റെ അവകാശം വിനിയോഗിക്കുമ്പോഴാണ് ഓരോ പൗരനും ജനാധിപത്യത്തിന്റെ ഭാഗമാകുന്നത്. നമ്മുടെ അഭിപ്രായങ്ങളിൽ ഏറ്റവും ഗൗരവമുള്ളതാണ് നമ്മുടെ വോട്ട്. വോട്ട് ചെയ്യുമ്പോൾ അഭിപ്രായങ്ങൾക്ക് ഘടനയുണ്ടാകും. അവയുടെ കൃത്യത പഠിക്കും.
നമ്മുടെ പരാതികൾക്കും അഭിപ്രായങ്ങൾക്കും മൂല്യമുണ്ടാകുന്നത് നാം വോട്ട് ചെയ്ത് ജനാധിപത്യത്തിന്റെ ഭാഗമാകുമ്പോഴാണ്. സമ്മതിദാനം കൃത്യമായി വിനിയോഗിക്കുമ്പോഴാണ് യഥാ൪ഥ പൗരനാകുന്നത്. സാമൂഹ്യപ്രതിബദ്ധതയുള്ള വ്യക്തിയായി മാറുന്നത്. അങ്ങനെ മാറുമ്പോഴാണ് പുതിയ ലോകം സാധ്യമാകുക.
ദൃശ്യമാധ്യമങ്ങളുടെയും ഡിജിറ്റൽ മാധ്യമങ്ങളുടെയും ആധിക്യമുള്ള ഇക്കാലത്ത് എല്ലാവ൪ക്കും അഭിപ്രായമുണ്ട്. എല്ലാവരും ധൈര്യത്തോടെ അഭിപ്രായം പറയുന്നത് വലിയ മാറ്റമാണ്. നമ്മുടെ അഭിപ്രായങ്ങളുടെ മൂല്യം നാം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.