എം.ടി വാസുദേവന്‍ നായര്‍ക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍

എം.ടി വാസുദേവന്‍ നായര്‍ക്ക് രാജ്യത്തിന്റെ ആദരം. മരണാനന്തര ബഹുമതിയായി എംടിക്ക് പത്മവിഭൂഷണ്‍ നല്‍കും. ഇന്ത്യന്‍ ഹോക്കി താരം ഒളിമ്പ്യന്‍ പിആര്‍ ശ്രീജേഷ്, നടി ശോഭന, നടന്‍ അജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് പത്മഭൂഷണും സമ്മാനിക്കും.

ഐഎം വിജയന്‍, കെ ഓമനക്കുട്ടിയമ്മ, ക്രിക്കറ്റ് താരം ആര്‍ അശ്വിന്‍ തുടങ്ങിയവര്‍ക്ക് പത്മശ്രീ പുരസ്‌കാരവും സമ്മാനിക്കും. തെലുങ്ക് നടന്‍ ബാലകൃഷ്ണനും പത്മഭൂഷണ്‍ സമ്മാനിക്കും. സുപ്രീം കോടതി അഭിഭാഷകന്‍ സി എസ് വൈദ്യനാഥന്‍, ഗായകന്‍ അര്‍ജിത്ത് സിങ്, മൃദംഗ വിദ്വാന്‍ ഗുരുവായൂര്‍ ദൊരൈ എന്നിവരും പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി.

ഗായകന്‍ പങ്കജ് ഉദ്ദാസിന് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നല്‍കും. അന്തരിച്ച ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദിക്ക് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നല്‍കും. ആകെ ഏഴു പേര്‍ക്കാണ് പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചത്. 19 പേര്‍ പത്മഭൂഷണും 113 പേര്‍ പത്മശ്രീ പുരസ്‌കാരത്തിനും അര്‍ഹരായി.

26-Jan-2025