ഇന്ത്യൻ നീതിന്യായവ്യവസ്ഥ സാധാരണക്കാർക്ക് അപ്രാപ്യം: ടി.ഡി. രാമകൃഷ്ണൻ

ഇന്ത്യൻ നിയമവ്യവസ്ഥ സാധാരണക്കാരായ പൊതുജനങ്ങൾക്ക് പ്രാപ്യമല്ലെന്നും നീതി ലഭിക്കാൻ സുപ്രീം കോടതിയെ സമീപിക്കൽ സാധാരണ ജനങ്ങൾക്ക് അത്ര എളുപ്പമല്ലെന്നും സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു.

മർകസ് നോളജ് സിറ്റിയിലെ വേൾഡ് ഇൻസ്റ്റിറ്റിയൂട്ട് ഫോർ റിസേർച്ച് ഇൻ അഡ്വാൻസ്ഡ് സയൻസസ് (വിറാസ്) ആർട്ട് ഫെസ്റ്റ് 'ഒഫാർക്രിനോ' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്ഘാടന സെഷനിൽ വിറാസ് അക്കാദമിക് ഡയറക്ടർ മുഹ്യുദ്ധീൻ ബുഖാരി അധ്യക്ഷത വഹിച്ചു.

26-Jan-2025