മാധ്യമപ്രവർത്തക റാണ അയൂബിനെതിരെ കേസെടുക്കാമെന്ന് കോടതി

മാധ്യമ പ്രവർത്തക റാണ അയൂബിനെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ കേസെടുക്കാമെന്ന് ഉത്തരവിട്ട് ഡൽഹിയിലെ സാകേത് കോടതി.റാണ അയൂബിന്‍റെ ട്വീറ്റുകൾ മതവികാരം വ്രണപ്പെടുത്തുന്നതും ഇന്ത്യാവിരുദ്ധവുമാണെന്നും കാട്ടി അഭിഭാഷകയായ അമിത സച്ദേവയാണ് പരാതി നൽകിയത്.

റാണയുടെ സവർക്കർ വിരുദ്ധ ട്വീറ്റുകളെക്കുറിച്ചും പരാതിയിൽ പറയുന്നുണ്ട്. റാണ രാവണനെ വാഴ്ത്തിയതിലൂടെ രാമനെ അപമാനിച്ചെന്നും ഹിന്ദുത്വ താത്വികാചാര്യനായ വി.ഡി. സവർക്കറെ മതതീവ്രവാദിയെന്ന് വിളിച്ചുവെന്നുമായിരുന്നു പരാതി.

റാണ ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നും പരാതിക്കാരി ഹർജിയിൽ ഉന്നയിച്ചിരുന്നു. പരാതിയിൽ പ്രഥമദൃഷ്ട്യാ കേസെടുക്കാനുള്ള വകുപ്പുകൾ ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു.

28-Jan-2025