രാഹുൽ ഈശ്വറിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്.

ആലപ്പുഴ : സുപ്രീംകോടതി വിധിയെയും ഭരണഘടനയെയും വെല്ലുവിളിക്കുന്ന രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാന്‍ ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ്.

ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിയെയും ഭരണഘടനയെയും വെല്ലുവിളിച്ച് രാഹുല്‍ പരസ്യ പ്രസ്താവനകള്‍ നടത്തുന്നതിന് എതിരെ  അഡ്വ. സുഭാഷ് തീക്കാടന്‍ നല്‍കിയ പരാതിയിലാണ് രാഹുല്‍ ഈശ്വറിന് എതിരെ കേസെടുക്കാന്‍ കോടതി ആലപ്പുഴ സൗത്ത് പൊലീസ് സ്‌റ്റേഷന്‍ എസ്എച്ച്ഒയ്ക്ക്  നിര്‍ദേശം നല്‍കിയത്.

വിശ്വാസികള്‍ പരസ്പരം സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നതിനും  കലാപത്തിലേക്ക് വഴി വെക്കുന്നതിനും രാഹുലിന്റെ പ്രസ്താവനകളും ആഹ്വാനവും ഇടയാക്കും. രാഹുല്‍ ഈശ്വര്‍ സെപ്തംബര്‍ 30ന് ഒരു ചാനല്‍ ചര്‍ച്ചയില്‍  പങ്കടുത്തു നടത്തിയ ആഹ്വാനം താന്‍ നേരിട്ട് കണ്ടതാണെന്ന്  ഹര്‍ജിയില്‍ പറഞ്ഞു.

17-Oct-2018