കെജ്‌രിവാളിന് തിരിച്ചടി; ഏഴ് എ.എ.പി എം.എൽ.എമാർ രാജിവെച്ചു

ഡൽഹിയിലെ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഏഴ് എ.എ.പി എം.എൽ.എമാർ പാർട്ടിയിൽ നിന്ന് രാജിവെച്ചു. അതിൽ അഞ്ച് എം.എൽ.എമാർക്ക് ഇത്തവണ മത്സരിക്കാൻ സീറ്റ് നൽകിയിരുന്നില്ല. ഇതാണ് പാർട്ടി വിടാൻ കാരണമെന്നാണ് കരുതുന്നത്. കെജ്‌രിവാളിലും അദ്ദേഹത്തിന്റെ പാർട്ടിയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് രാജിവെച്ച എം.എൽ.എമാരിൽ ഒരാളായ ഭാവന ഗൗർ പറഞ്ഞു.

”പാർട്ടിയിലും നേതാക്കളിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാൽ അംഗത്വം രാജിവെക്കുകയാണ്. ഇത് രാജിക്കത്തായി പരിഗണിക്കണം”-എന്നാണ് ഭാവന ഗൗർ എ.എ.പിക്ക് നൽകിയ കത്തിൽ പറയുന്നത്. റോഹിത് മെഹ്റോലിയ, രാജേഷ് ഋഷി, മദൻ ലാൽ, നരേഷ് യാദവ് എന്നിവരും പാർട്ടി അംഗത്വം രാജിവെച്ചു. പവൻ ശർമ, ബി.എസ്. ജൂൺ എന്നിവരാണ് എ.എ.പി അംഗത്വം രാജിവെച്ച മറ്റ് എം.എൽ.എമാർ. ഫെബ്രുവരി അഞ്ചിനാണ് ഡൽഹിയിൽ തെരഞ്ഞെടുപ്പ് നടക്കുക.

31-Jan-2025