നാല് വോട്ടിന് വേണ്ടി യുഡിഎഫ് ആപല്‍ക്കരമായ നിലപാടാണ് സ്വീകരിക്കുന്നത് : മുഖ്യമന്ത്രി
അഡ്മിൻ
മുസ്ലിം ലീഗിനെ നിയന്ത്രിക്കുന്നത് എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വര്‍ഗീയതയ്ക്ക് കോണ്‍ഗ്രസ് മാന്യത നല്കുന്നു. നാല് വോട്ടിന് വേണ്ടി യുഡിഎഫ് ആപല്‍ക്കരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വര്‍ഗീയതക്ക് മാന്യത കല്‍പ്പിച്ച് കൊടുക്കരുതെന്നും അത് തിരിച്ചറിയാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് സിപിഐഎം ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷതയെ തള്ളി പറഞ്ഞവരാണ് സംഘപരിവാര്‍. ഭരണഘടനയെ തള്ളി പറഞ്ഞവരാണ് ആര്‍എസ് എസ്. വര്‍ഗീയതയുമായി കോണ്‍ഗ്രസ് സമരസപ്പെടാന്‍ ശ്രമിച്ചു.
വര്‍ഗീയതയെ വിട്ടു വിഴ്ചയില്ലാതെ നേരിടാനാവണം. എന്ത് കൊണ്ട് ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതയെ ഒരു പോലെ എതിര്ക്കാനാവുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. വര്‍ഗീയതയെ ദുര്‍ബലപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. ആപല്‍ക്കരമായ നിലയാണ് സ്വീകരിക്കുന്നത് അത് തിരിച്ചറിയാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.