അര്‍ഹതപ്പെട്ട ആനുകൂല്യം പോലും കേരളത്തിന് ലഭിച്ചില്ല: കെ രാധാകൃഷ്ണന്
അഡ്മിൻ
കേന്ദ്ര ബജറ്റ് നിരാശജനകമെന്ന് എം പി കെ രാധാകൃഷ്ണന്. കേരളത്തിന് യാതൊരു ആനുകൂല്യവും നല്‍കാത്ത ബജറ്റാണിത്. അര്‍ഹതപ്പെട്ട ആനുകൂല്യം പോലും കേരളത്തിന് ലഭിച്ചില്ല. കേന്ദ്ര സര്‍ക്കാരിന്റേത് കേരളത്തെ പിറകോട്ടടിപ്പിക്കുന്ന സമീപനമാണ് കെ രാധാകൃഷ്ണന് വിമര്‍ശിച്ചു.
നിര്‍മല സീതാരാമന് ഇതുവരെ അവതരിപ്പിച്ച എട്ട് ബജറ്റിലും ഇന്ത്യയുടെ യാഥാര്‍ത്ഥ്യം മനസ്സിലാക്കി ബജറ്റ് അവതരിപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് വിമര്‍ശിച്ചു. ബിജെപിയുടെ ചരിത്രത്തിലാദ്യമായാണ് ഒരു എംപിയെ കേരളത്തില്‍ നിന്ന് അയച്ചത്.
എന്നിട്ടും ഒരു പരിഗണനയും കേരളത്തിന് നല്‍കിയിട്ടില്ല. പൂജ്യം അംഗങ്ങളുണ്ടായിരുന്ന അതേ മനോഭാവം തന്നെയാണ് ഇപ്പോഴും. മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കേന്ദ്രം ഒന്നും ചെയ്തിട്ടില്ലെന്നും കെ മുരളീധരന് പറഞ്ഞു.