ജലന്ധർ : ഫ്രാങ്കോ മുളക്കൽ കേസിലെ നിര്‍ണ്ണായക സാക്ഷി ഫാ.കുര്യക്കോസ് കാട്ടുത്തറ മരിച്ച നിലയില്‍.അറുപതു വയസ്സായിരുന്നു. സ്വന്തം മുറിയിൽ രാവിലെ മരിച്ചു കിടക്കുകയായിരുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും വൈദികരും രംഗത്തെത്തിയിട്ടുണ്ട്. ഫ്രാങ്കോയ്‌ക്ക് പിന്തുണ അർപ്പിച്ച വൈദികരും കന്യാസ്ത്രീകളും ഫാദർ കുര്യാക്കോസിന് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയിരുന്നു, കൂടാതെ അതി ഭീകരമായി കുറ്റപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹത്തിന്റെ ബന്ധുവായ ഒരു വൈദികന്‍ അറിയിച്ചു . ഫ്രാങ്കോയ്ക്കെതിരെ കടുത്ത നിലപാട് എടുത്തതിന്റെ പേരില്‍ മുന്‍പ് പല തവണയും ഇദ്ദേഹം പ്രതിഷേധം നേരിട്ടിരുന്നു, കൂടാതെ അദ്ദേഹത്തിന് നേരെ ആക്രമണവും നടന്നതായി അവിടെ നിന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
കടുത്ത രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉള്ള വ്യക്തിയായിരുന്നു ഇദ്ദേഹം, ദസ്‌വയിലെ പള്ളിയിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്.പരാതിക്കാരിയായ കന്യാസ്ത്രീ അടക്കമുള്ളവരുടെ അധ്യാപകന്‍ കൂടിയാണ് ഇദ്ദേഹം