ജലന്ധർ: കഴിഞ്ഞ ദിവസം മരിച്ചനിലയിൽ കണ്ടെത്തിയ ബിഷപ്പ് ഫ്രാങ്കോ കേസിലെ നിർണ്ണായക സാക്ഷിയായ ഫാ. കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടത്തും. ദൗസയിലെ സ്വന്തം പള്ളിമുറിയിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിലില്‍ ഛര്‍ദ്ദിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് സമീപത്തുനിന്ന് രക്തസമ്മര്‍ദ്ദത്തിന്റെ ഗുളികളും പൊലീസ് കണ്ടെടുത്തിരുന്നു. ഫ്രാങ്കോമുളയ്ക്കല്‍ അദ്ദേഹത്തെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും അദ്ദേഹത്തിനെതിരെ ആക്രമണം നടന്നിരുന്നുവെന്നും ഫാദർ കുര്യാക്കോസിന്റെ ബന്ധുക്കൾ ആരോപിച്ചിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ബന്ധുക്കൾ ഉന്നയിച്ചതിനെത്തുടർന്ന് ബന്ധുക്കൾ എത്തിയതിനു ശേഷമേ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഉണ്ടാവു .
ഇതിനിടയിൽ പഞ്ചാബ് പൊലീസില്‍ വിശ്വാസമില്ലെന്ന് ഫാദര്‍ കുര്യക്കോസ് കാട്ടുതറയുടെ സഹോദരന്‍ ആരോപിച്ചു, മൃദദേഹം ആലപ്പുഴയില്‍ സംസ്‌ക്കരിക്കണമെന്നായിരുന്നു ആവശ്യമെന്നും സഹോദരന്‍ പറഞ്ഞു, എന്നാൽ നിലവിൽ മരണത്തിൽ ദുരൂഹതയൊന്നുമില്ലെന്നും, വേണ്ടി വന്നാൽ അന്വേഷണം നടത്തുമെന്നാണ് പഞ്ചാബ് പോലീസിന്റെ നിലപാട്.